കാഞ്ചിയാർ മഹാത്മ എസ് എച് ജി യുടെ നേതൃത്വത്തിൽ അഞ്ചുരുളിയിൽ ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ഷാജി വേലംപറമ്പിൽ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു

May 26, 2024 - 12:32
 0
കാഞ്ചിയാർ മഹാത്മ എസ് എച് ജി യുടെ നേതൃത്വത്തിൽ അഞ്ചുരുളിയിൽ ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്ത്  അംഗം ഷാജി വേലംപറമ്പിൽ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു
This is the title of the web page

കാഞ്ചിയാർ കക്കാട്ടുകട മഹാത്മ എസ് എച്ച് ജി യുടെ നേതൃത്വത്തിലാണ് അഞ്ചുരുളിയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. അവധിക്കാലത്തോടനുബന്ധിച്ച് കഴിഞ്ഞ രണ്ടു മാസക്കാലത്തോളമായി അഞ്ചുരുളിയിലേക്ക് പതിനായിരക്കണക്കിന് ടൂറിസ്റ്റുകളാണ് എത്തിച്ചേർന്നത്. പലപ്പോഴും ടൂറിസ്റ്റുകൾ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ അഞ്ചുരുളിയെയും വഴിയോരങ്ങളെയും വികൃതമാക്കിയിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുന്നു കൂടിയത് മഴക്കാല രോഗങ്ങൾ അടക്കം പടർന്നു പിടിക്കാനുള്ള സാധ്യതയും ഉയർത്തിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായിട്ടാണ് എസ്എച്ച് ജിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം നടത്തിയത്.ഗ്രാമപഞ്ചായത്ത് അംഗം ഷാജി വേലം പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മേഖലയിൽ കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ കാലവർഷം ശക്തമാകുന്നതോടുകൂടി ജലാശയത്തിലേക്ക് എത്തിച്ചേരുകയും, മലിനമാവുകയും ചെയ്യുന്നത് പതിവാണ്. ഈ അവസ്ഥ പ്രതിരോധിക്കാൻ കൂടിയായിട്ടാണ് പ്രവർത്തനം നടത്തിയത്. ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ പഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്ക് കൈമാറും.ശുചീകരണ പരിപാടിക്ക് ലൈജു അട്ടക്കുഴി, സിജോ പള്ളിക്കുന്നേൽ, സജി പൂതക്കുഴി, ജോയ് പുത്തൻപുരക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow