വണ്ടിപ്പെരിയാര്‍ പോക്സോ കേസ്; കുറ്റവിമുക്തൻ ആക്കിയ അര്‍ജുനനും കുടുംബത്തിനും സ്വന്തം വീടുകളില്‍ താമസിക്കാനും തൊഴിലെടുക്കാനുമുള്ള സംരക്ഷണം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം VK ബീനാകുമാരി പീരുമേട് DYSP ക്ക് നിർദേശം നൽകി

May 24, 2024 - 15:10
May 24, 2024 - 15:12
 0
വണ്ടിപ്പെരിയാര്‍ പോക്സോ കേസ്; കുറ്റവിമുക്തൻ ആക്കിയ അര്‍ജുനനും കുടുംബത്തിനും സ്വന്തം വീടുകളില്‍ താമസിക്കാനും തൊഴിലെടുക്കാനുമുള്ള സംരക്ഷണം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം VK ബീനാകുമാരി പീരുമേട് DYSP ക്ക് നിർദേശം നൽകി
This is the title of the web page

അർജുനും ബന്ധുക്കള്‍ക്കും സ്വന്തം വീടുകളില്‍ താമസിക്കാനും തൊഴിലെടുക്കാനുമുള്ള സംരക്ഷണം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി വണ്ടിപ്പെരിയാർ പൊലീസിന് നിർദേശം നല്‍കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി പീരുമേട് ഡി വൈ എസ് പി യോട് ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇക്കാര്യത്തില്‍ വണ്ടിപ്പെരിയാർ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായും കമ്മീഷൻ വിലയിരുത്തി. അർജുന്‍റെ പിതൃ സഹോദരന്‍റെ വീട്ടില്‍ നടന്ന മോഷണ കേസില്‍ അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷൻ ഡി വൈ എസ് പി ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ 2023 ഡിസംബർ 14 നാണ് അർജുനെ കോടതി കുറ്റവിമുക്തനാക്കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്കെതിരെ കുട്ടിയുടെ അമ്മയും പ്രോസിക്യൂഷനും അപ്പീല്‍ നല്‍കിയിട്ടുണ്ട്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow