മെഡിക്കൽ കോളേജിനെതിരെ ഉപജാപക സംഘം പ്രവർത്തിക്കുന്നു സിപിഐഎം

ഇടുക്കി മെഡിക്കൽ കോളേജിനെ തകർക്കാൻ ചെറുതോണി കേന്ദ്രീകരിച്ചു ഉപജാപക സംഘം പ്രവർത്തിക്കുന്നതായി സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ചില വൻകിട ആശുപത്രികളുടെയും സ്വകാര്യ മെഡിക്കൽ കോളേജുകളുടെയും ഇടനിലക്കാരായാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്. ചില വലതുപക്ഷ മാധ്യമ പ്രവർത്തകരും ഈ ലോബിയിൽ കണ്ണികളാണ്. സാമ്പത്തീക താല്പര്യം മുൻനിർത്തി നടത്തുന്ന നീക്കങ്ങളിലൂടെ ഇടുക്കി മെഡിക്കൽ കോളേജിനെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യം.
ആളില്ല പാർട്ടികളുടെയും കടലാസ് സംഘടനകളുടെയും പേരിൽ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയിൽ കയറികൂടിയിട്ടുള്ളവരും ഈ ഗൂഢ സംഘത്തിൽ ഉണ്ട്. ഇവരാണ് മെഡിക്കൽ കോളേജിനെതിരെ നിരന്തരം വാർത്തകൾ നൽകികൊണ്ടിരിക്കുന്നത്. എം ബി ബി എസ് സീറ്റുകൾ കുറയുമെന്ന് വ്യാജ പ്രചരണം അഴിച്ചുവിടുന്നതും ഇവർ തന്നെയാണ്. വലിയ ഗുഡാലോചനയാണ് ഈ സംഘത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ചു നടത്തിക്കൊണ്ടിരിക്കുന്നത്.
വ്യാജ പ്രചരണം നടത്തുന്ന വികസന സമിതി അംഗങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരുമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.ഡിൻ കുര്യാക്കോസ് 3.6 കോടി രൂപ എം പി ഫണ്ട് ചിലവഴിക്കാതിരുന്നിട്ടും മെഡിക്കൽ കോളേജ് ലാബിനു വേണ്ടി ഒന്നും ചെയ്യാതിരുന്നതിനെതിരെ എഴുതാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. രാജ്യ സഭ അംഗമായ ജോൺ ബ്രിട്ടാസ് അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗപ്പെടുത്തിയുള്ള ലാബ് നിർമ്മാണം അവസാന ഘട്ടത്തിൽ ആണ്.
2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇടുക്കി മെഡിക്കൽ കോളേജ് തകര ഷെഡ് മാത്രമായിരുന്നു. മെഡിക്കൽ കോളേജിന് അംഗീകാരം നഷ്ട്ടപെട്ട് വിദ്യാർഥികളെയും മാറ്റിയിരുന്നു. അവിടെ നിന്നും ഇന്ന് കാണുന്ന മെഡിക്കൽ കോളേജ് ആയി ഉയർത്തി എടുത്തത് എൽ ഡി എഫ് സർക്കാരിന്റെ ഇച്ചാ ശക്തിയാണ്.
രണ്ട് ലക്ഷം ചതുരശ്ര അടി വിസ്താരത്തിലുള്ള ആശുപത്രിസമുചയം പൂർത്തിയാക്കി. രണ്ടാമത്തെയും മൂന്നാമത്തെയും ബ്ലോക്കിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ ആണ്. അക്കാദമിക്കൽ ബ്ലോക്ക്, അഡ്മിസ്ട്രേറ്റീവ് ബ്ലോക്ക്, ഡോക്ടേഴ്സിനും വിദ്യാർഥികൾക്കും ഹൗസ് സർജൻസി ചെയ്യുന്നവർക്കും താമസിക്കാനുള്ള റെസിഡൻഷ്യൽ കോപ്ലക്സ് ലാബുകൾ ലൈബ്രറി തുടങ്ങി നാഷണൽ മെഡിക്കൽ കമ്മിഷൻ പറയുന്ന മുഴുവൻ സ്വകര്യങ്ങളും ഏർപ്പെടുത്തിയത് എൽ ഡി എഫ് സർക്കാരാണ്.
എം എം മണി വൈദ്യുതി മന്തി ആയിരിക്കെ അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് വൈറോളജി ലാബ് ഡയാലിസിസ് സെന്റർ റേഡിയോളജി ഡിപ്പാർട്മെന്റ് എന്നിവയും സജമാക്കി.ഈ നിലയിൽ സാധാരണക്കാരായ ജനങ്ങൾക്ക് ചികിത്സ സൗകര്യം ഉറപ്പു വരുത്തി. ആവശ്യത്തിന് ഡോക്ടർമാരെയും നഴ്സുമാരെയും പരാമെഡിക്കൽ ജീവനക്കാരെയും നിയമിച്ചു.2000 കൊടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ എൽ ഡി എഫ് സർക്കാർ ഇടുക്കി മെഡിക്കൽ കോളേജിൽ നടപ്പാക്കി.
നൂറു കണക്കിന്ന് അധിക തസ്തിക സൃഷ്ടിച്ചതിലൂടെ വലിയ സാമ്പത്തീക ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. കേന്ദ്രസർക്കാർ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നതിനാൽ സാമ്പത്തീക ഞെരുക്കം നേരിടുമ്പോളും ഇടുക്കിയോട് സർക്കാർ അങ്ങേയറ്റം ആത്മാർത്ഥയോടെ യാണ് പ്രവർത്തിച്ചിട്ടുള്ളത്. ഇതിനിടയിൽ നഴ്സിംഗ് കോളേജും ഇടുക്കിയിൽ അനുവദിച്ചു.ഇപ്പോൾ 200 എം ബി ബി എസ് വിദ്യാർത്ഥികളും 60 നഴ്സിംഗ് വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നു.
ഇതിന്റെ എല്ലാം ഏറ്റവും വലിയ ഗുണഫോക്താകൾ ചെറുതോണിയിലെ വ്യാപാര സമൂഹം ആണ്. വസ്തുതകൾ ഇതായിരിക്കെ മെഡിക്കൽ കോളേജിനെ തകർക്കാൻ ചിലർ നടത്തുന്ന നീക്കങ്ങൾ ജനങ്ങൾക് മുൻപിൽ തുറന്ന് കാട്ടുമെന്നും ജനങ്ങൾ ഇത്തരക്കാർക്കെതിരെ ജാഗ്രത പുലർത്തണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.