എഐടിയൂസി സംസ്ഥാന വര്‍ക്കിംഗ്കമ്മറ്റി യോഗം ആരംഭിച്ചു

എഐടിയൂസി സംസ്ഥാന വര്‍ക്കിംഗ്കമ്മറ്റി ദ്വീദിന യോഗത്തിന് തുടക്കമായി. മൂന്നാര്‍ സി.എ. കുര്യന്‍ സ്മാരക മന്ദിരത്തില്‍ സ: കാനം രാജേന്ദ്രന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന് വരുന്ന യോഗം ഇന്ന് സമാപിക്കും. സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ റിപ്പോര്‍ട്ടും പ്രമേയവും അവതരിപ്പിച്ചു.എഐടിയുസി. ഇടുക്കി ജില്ലാ ജില്ലാ സെക്രട്ടറി ജി എന്‍ ഗുരുനാഥന്‍ സ്വാഗതം പറഞ്ഞു.
സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, എഐടിയു സംസ്ഥാന ഭാരവാഹികളായ സി പി മുരളി, പി.രാജു, കെ മല്ലിക, സി കെ ശശിധരന്‍, വിജയന്‍ കുനിശ്ശേരി, ആര്‍ പ്രസാദ്, ഇന്ദുശേഖരന്‍ നായര്‍, പി കെ മൂര്‍ത്തി, കെ വി കൃഷ്ണന്‍, പി സുബ്രഹ്‌മണ്യന്‍, ആര്‍ സജിലാല്‍, കെ സി ജയപാലന്‍, പി വി സത്യനേശന്‍, എ ശോഭ, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, താവം ബലകൃഷ്ണന്‍, കെ.ജി.ശിവാനന്ദന്‍, എലിസബത്ത് അസ്സീസി, കെ കെ അഷറഫ്, കവിത രാജന്‍, ചെങ്ങറ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.