കേരള ബാങ്ക് പൂപ്പാറ ശാഖയുടെ നേതൃത്വത്തിൽ കസ്റ്റമർ മീറ്റും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും നടന്നു

രാജകുമാരി : കേരള ബാങ്ക് പൂപ്പാറ ശാഖയുടെ നേതൃത്വത്തിൽ കസ്റ്റമർ മീറ്റും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പ്രതിഭകളെ ആദരിക്കലും നടന്നു. ശാന്തൻപാറ ഗ്രാമപഞ്ചായത്ത് അംഗം എം ഹരിശ്ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജു വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.
വിവിധ മേഖലകളിലെ പ്രതിഭകളായ ജിജോ രാജകുമാരി , അഡ്വ. ആശിഷ് വർഗീസ്, സന്ദീപ് രാജാക്കാട്, അക്സ മരിയ ബാബു, സോനാ പി ഷാജി എന്നിവരെ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.ബ്രാഞ്ച് മാനേജർ വി റ്റി.വേണുഗോപാലൻ, മർച്ചന്റെ അസോസിയേഷൻ പ്രസിഡന്റ് ജോയി ജോസഫ്, കേരള ബാങ്ക് ബ്രാഞ്ച് അക്കൗണ്ടന്റ് ഷീന മോൾ, ക്യാഷ്യർ സിജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.