മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിന്റെ ബസലിക്ക പ്രഖ്യാപനം 25ന്
മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിന്റെ ബസലിക്ക പ്രഖ്യാപനം 25ന്.ഒന്നേകാല്‍ നൂറ്റാണ്ട് മുന്‍പ്, നിര്‍മ്മിച്ച ദേവാലയം, ഇടുക്കിയിലെ ആദ്യ ക്രിസ്ത്യന്‍ ആരാധനാലയമാണ്ദേവാലയത്തിന്റെ ചരിത്ര പ്രാധാന്യം കൂടി കണക്കിലെടുത്താണ്, ബസലിക്ക പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.1898ല്‍ സ്പാനിഷ്‌കാരനായ ഫാ. അല്‍ഫോന്‍സാണ്, ദേവാലയത്തിന് തുടക്കം കുറിച്ചത്. തോട്ടം, കാര്‍ഷിക മേഖലയിലെ സാധാരണക്കാരുടെ ആത്മീയ അഭയ കേന്ദ്രമായ ദേവാലയം, മൂന്നാറിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
നിര്‍മ്മാണ രീതികള്‍ കൊണ്ടും സ്ഥിതി ചെയ്യുന്ന സ്ഥാനം കൊണ്ടും ആകര്‍ഷണീയമാണ് ദേവാലയം. വിശ്വാസ സമൂഹത്തിന് മൂന്നാര്‍ ദേവാലയം നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് മാര്‍പ്പാപ്പ, ഫെബ്രുവരിയില്‍ ദേവാലയത്തെ ബസലിക്ക പദവയിലേയ്ക്ക ഉയര്‍ത്തിയത്.ഔദ്യോഗിക ബസലിക്ക പ്രഖ്യാപന ചടങ്ങുകള്‍ 25ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ദിവ്യബലിയിലാണ് ബസലിക്ക പ്രഖ്യാപനം. വിജയപുരം രൂപതാ മെത്രാന്‍ റവ. ഡോ സെബാസ്റ്റിയന്‍ തെക്കത്തേച്ചേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിയ്ക്കും.




