കഴിഞ്ഞ SSLC,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ആദരവൊരുക്കി ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ INTUC

തോട്ടം മേഖലയായ പീരുമേട് പഞ്ചായത്തിൽ നിന്നും വിവിധ പരീക്ഷകളിൽമികച്ച വിജയം കൈവരിക്കുന്ന വിദ്യാർഥികളെ ആദരിക്കുന്നതിനായാണ് ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ പീരുമേടിന്റെ മുൻ MLA കെ കെ തോമസ് മുതിർന്ന കോൺഗ്രസ് നേതാവ് SC അയ്യാ ദുരൈ എന്നിവരുടെ നാമോദയത്തിൽ വർഷാ വർഷങ്ങളിൽ മെറിറ്റ് അവാർഡ് ദാന ചടങ്ങ് സംഘടിപിച്ചു വരുന്നത് .
പീരുമേട് പാമ്പനാർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ HRPE യൂണിയൻവർക്കിംഗ് പ്രസിഡന്റ് പികെ രാജൻ അധ്യക്ഷനായിരുന്നു.യൂണിയൻ ഭാരവാഹി പികെ വിജയൻ സ്വാഗതമാശംസിച്ച മെറിറ്റ് അവാർഡ് വിതരണ ചടങ്ങ് ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ INTUC പ്രസിഡന്റ് അഡ്വ: സിറിയക്ക് തോമസ് ഉത്ഘാടനം ചെയ്തു.തുടർന്ന്പീരുമേട് മേഖലയിൽ നിന്നും ഇത്തവണത്തെ SSLC പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയംകൈവരിച്ച വിദ്യാർഥികളെമൊമെന്റോ കൾ നൽകി ആദരിച്ചു.
റിട്ടയേർഡ് ഹെഡ് മാസ്റ്റർ എ ചെല്ലയ്യാ ചടങ്ങിൽമുഖ്യപ്രഭാഷണം നടത്തി . പീരുമേട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് തോമസുകുട്ടി പുള്ളോലിക്കൽ നേതാക്കളായ പി സെയ്താലി, പികെ വിജയൻ,കാജാ പാമ്പനാർ,പി ഹരിഹരൻ,ഇ ചന്ദ്രൻ ശോഭാ വാവ,ഡി രാജു, കുമാര ദാസ്,ടി റോബർട്ട്, ടി കണ്ണൻ എന്നിവർ മികച്ച വിജയംകൈവരിച്ച വിദ്യാർഥികൾക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു.