മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം

May 23, 2024 - 10:10
 0
മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം
This is the title of the web page

മൂന്നാറിലെ ജനവാസ മേഖലകളില്‍ ഇറങ്ങി പുലി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്ന സംഭവങ്ങള്‍ അവസാനിക്കുന്നില്ല.പെരിയവരൈ ലോവര്‍ ഡിവിഷനിലാണ് ഒടുവില്‍ ആക്രമണം ഉണ്ടായിട്ടുള്ളത്. പ്രദേശവാസിയായ മേശമ്മാളിന്റെ രണ്ട് പശുക്കള്‍ പുലിയുടെ ആക്രമണത്തില്‍ ചത്തു. കഴിഞ്ഞ ദിവസം മേയാന്‍ വിട്ടിരുന്ന പശുക്കള്‍ തിരിച്ച് വന്നിരുന്നില്ല.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൂന്ന് പുലികളുടെ സാന്നിധ്യം പ്രദേശത്തുള്ളതായി ആളുകള്‍ പറയുന്നു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മാത്രം നൂറിലധികം പശുക്കളെ പുലി ഇവിടെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്.അധികവരുമാനത്തിനായി പശുക്കളെ വളര്‍ത്തുന്ന തോട്ടം തൊഴിലാളികള്‍ക്ക് ഇതിലൂടെയുണ്ടായിട്ടുള്ളത് വലിയ നഷ്ടമാണ്.ജനവാസ മേഖലയില്‍ ഇറങ്ങുന്ന പുലികളെ കൂടുവച്ച് പിടികൂടി മാറ്റണമെന്ന ആവശ്യം ഇവര്‍ മുമ്പോട്ട് വയ്ക്കുന്നു. സംഭവത്തില്‍ വലിയ ജനരോക്ഷം പ്രദേശത്ത് രൂപം കൊണ്ടു കഴിഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow