കാഞ്ചിയാർ സ്വരാജിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

കാഞ്ചിയാർ സ്വരാജിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മലയോര ഹൈവേ നിർമ്മിച്ചതിന് പിന്നാലെയാണ് വളവുകളിൽ അപകടങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുചക്ര വാഹനത്തിൽ നിന്നും യുവാവ് അപകടത്തിൽപ്പെട്ടിരുന്നു . ആരുടെയും ശ്രദ്ധയിൽ പെടാതെ കിടന്ന യൂവാവിനെ അപകടം നടന്ന് അരമണിക്കൂർ കഴിഞ്ഞാണ് പ്രദേശവാസികൾ കണ്ടതിനേ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്.
മലയോര ഹൈവേ നിർമ്മാണം ആരംഭിച്ചത് മുതൽ കാഞ്ചിയാർ സ്വരാജ് മുതൽ തൊപ്പിപ്പാള വരെയുള്ള ഭാഗങ്ങളിൽ ഏഴോളം അപകടങ്ങളാണ് നടന്നത്. ഭീകരമായ വളവുകളിലാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുചക്ര വാഹനത്തിൽ നിന്ന് അപകടത്തിൽപ്പെട്ട യുവാവ് അരമണിക്കൂറോളം വഴിയരികിൽ കിടന്നു. ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്ന യുവാവിനെ പിന്നീട് സമീപവാസികൾ കണ്ടതിനെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ യുവാവിന്റെ പരിക്കുകൾ ഗുരുതരമാണ്.
പാതയിൽ ഭീകരമായ വളവുകൾ നിലനിൽക്കുന്നത് തന്നെയാണ് അപകടങ്ങൾ പലപ്പോഴും വിളിച്ചു വരുത്തുന്നത്. അമിതവേഗവും റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതും അപകടങ്ങൾക്ക് മറ്റൊരു കാരണമാണ്. ഓടയുടെ അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടാവാൻ കാരണം ആകുന്നത്. പണികൾ അതിവേഗം പൂർത്തീകരിക്കുകയും വളവുകളിലെ അപകട ഭീഷണി ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.