ഇരട്ടയാർ ശാന്തിഗ്രാം ഗുരുദേവ ശാരദാദേവി ക്ഷേത്രത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന തിരു ഉത്സവത്തിന് സമാപനം

ഇരട്ടയാർ ശാന്തിഗ്രാം ഗുരുദേവ ശാരദാദേവി ക്ഷേത്രത്തിൽ 2 ദിവസങ്ങളിലായി നടന്ന തിരു ഉത്സവത്തിന് സമാപനം. ഉത്സവത്തിൻ്റെ ഭാഗമായി ഇരട്ടയാർ സാംസ്കാരിക നിലയത്തിൽ നിന്നാരംഭിച്ച താലപ്പൊലി ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി.തുടർന്ന് താലം സമർപ്പണവും ദീപാരാധനയും നടന്നു. ശ്രീമദ് ഗുരുപ്രകാശം സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുദേവ ദർശനം നിത്യജീവിതത്തിൽ എന്ന വിഷയത്തിൻ ബിജു പുളിക്കലേടത്ത് പ്രഭാഷണം നടത്തി.
യൂണിയൻ കൗൺസിലർ കെ.കെ.രാജേഷ് ഉത്സവ സന്ദേശം നല്കി. ക്ഷേത്രത്തിനായി നിസ്വാർത്ഥ സേവനം നടത്തിയവരെ ആദരിച്ചു.ക്ഷേത്രം പ്രസിഡൻറ് എ.പി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് സുരേഷ് ശ്രീധരൻ തന്ത്രികൾ, വി.ബി.സോജു ശാന്തികൾ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.വനിതാ സംഘം ,കുമാരി സംഘം പ്രവർത്തകർ അവതരിപ്പിച്ച മെഗാ തിരുവാതിര, കൈകൊട്ടിക്കളി, ബാലജനയോഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവ പരിപാടികൾക്ക് മികവേകി.