വൈ.സി. സ്റ്റീഫന്റെ ഓര്‍മ്മക്കുറിപ്പുകള്‍ അനുഭവങ്ങളുടെ മുറിപ്പാടുകള്‍ പ്രകാശനം 26ന്

May 22, 2024 - 16:32
 0
വൈ.സി. സ്റ്റീഫന്റെ ഓര്‍മ്മക്കുറിപ്പുകള്‍ 
അനുഭവങ്ങളുടെ മുറിപ്പാടുകള്‍ പ്രകാശനം 26ന്
This is the title of the web page

 അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ വൈ.സി. സ്റ്റീഫന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രകാശനം ചെയ്യുന്നു. അനുഭവങ്ങളുടെ മുറിപ്പാടുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം മെയ് 26 ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കട്ടപ്പന ഗവ. ട്രൈബല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്ക് അധ്യക്ഷയാകും. പൊതുപ്രവര്‍ത്തകനും വാഗ്മിയുമായ സേനാപതി വേണു വൈ.സി. സ്റ്റീഫന്റെ വിവിധ കാലഘട്ടങ്ങളിലെ ശിഷ്യന്മാര്‍ക്ക് നല്‍കി പുസ്തക പ്രകാശനം നിര്‍വ്വഹിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കവയത്രി സിന്ധു സൂര്യ പുസ്തക പരിചയം നടത്തും. സാമൂഹിക സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കൈപ്പട പബ്ലീഷിങ് ഗ്രൂപ്പാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.കുട്ടിക്കാലവും അധ്യാപന ജീവിതവും ഇടുക്കിയിലെ വിദ്യാഭ്യാസ മേഖലയുമാണ് ഈ പുസ്തകത്തില്‍ കൂടുതലായും പ്രതിപാദിക്കുന്നത്. ഇടുക്കിയിലെ ആദ്യകാല അധ്യാപകരില്‍ ഒരാളായ വൈ.സി. സ്റ്റീഫന്‍ അനുഭവിച്ചതും അറിഞ്ഞതുമായ സംഭവങ്ങളെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

പുതുതലമുറക്ക് അറിഞ്ഞിരിക്കേണ്ട ഒട്ടനവധി സംഭവവികാസങ്ങള്‍ വളരെ മനോഹരമായി ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു. ഇടുക്കി ജില്ലയുടെ പതിറ്റാണ്ടുകള്‍ മുമ്പുള്ള മനുഷ്യരെക്കുറിച്ചും അദ്ദേഹം ജോലി നോക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും വിശദമായി വിവരിക്കുന്നുണ്ട് സ്റ്റീഫന്‍. വിദ്യാര്‍ത്ഥികളും സഹഅധ്യാപകരും സുഹൃത്തുക്കളും സ്ഥാപനങ്ങളുമടക്കം നിരവധി കഥാപാത്രങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.  എഴുത്തുകാരന്‍ വൈ.സി.സ്റ്റീഫന്‍, കൈപ്പട പ്രതിനിധി ബിബിന്‍ വൈശാലി. തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow