കേരള വ്യാപാരി വ്യവസായ ഏകോപനസമിതി കാഞ്ചിയാർ യൂണിറ്റ് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ചിയാർ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പുമാണ് സംഘടിപ്പിച്ചത്. 2023- 24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്ക് അവതരിപ്പിക്കലും നടന്നു. മാരിയിൽ കൃഷ്ണൻ നായർ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ ആർ വിനോദ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് റോയി അരങ്ങത്ത് , ജനറൽ സെക്രട്ടറി ബിജു മാത്യു, ട്രഷറർ സണ്ണി ഏഴാംചേരി, പി കെ മാണി, വിൻസന്റ് വി കുര്യൻ, ജോഷി കുട്ടടാ, എന്നിവർ സംസാരിച്ചു മുഹമ്മദ് ബഷീർ, സാബു മൂരീപാറയിൽ,ബിജു വാഴപ്പനാടിയിൽ,,സി ടി ആന്റണി, നന്ദിനി അജയൻ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ പഴയ ഭരണസമിതി തന്നെ വീണ്ടും തുടരാൻ അംഗങ്ങൾ തീരുമാനവും എടുത്തു.