അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ യൂണിറ്റ് പി എസ് റ്റി മീറ്റിഗും ഇന്‍ഷുറന്‍സ് വെല്‍ഫയര്‍ വിശദീകരണയോഗവും സംഘടിപ്പിച്ചു
അടിമാലി ധന്യ ഓഡിറ്റോറിയത്തിലായിരുന്നു അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിറ്റ് പി എസ് റ്റി മീറ്റിഗും ഇന്‍ഷുറന്‍സ് വെല്‍ഫയര്‍ വിശദീകരണയോഗവും സംഘടിപ്പിച്ചത്.സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തി മുമ്പോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായിട്ടായിരുന്നു യോഗം നടന്നത്. സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് മീരാണ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ ജി ഗോപകുമാര്‍ ഇന്‍ഷുറന്‍സ് വെല്‍ഫയര്‍ വിശദീകരണത്തിന് നേതൃത്വം നല്‍കി.ഇടുക്കി ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി നിസാര്‍ എം കാസിം, ജില്ലാ ട്രഷറര്‍ സുമേഷ് എസ് പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് ജോസ് എ ജെ, പ്രവീണ്‍ ബാലന്‍, കെ എന്‍ പ്രഭാകരന്‍, സജീവ് മാധവന്‍, വിനു വി ജോര്‍ജ്ജ്, ശ്രീകുമാര്‍ എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.യോഗത്തില്‍ യൂണിറ്റ് അവലോകനവും ഇന്‍ഷുറന്‍സ് വെല്‍ഫയര്‍ ഫോമുകളുടെ വിതരണവും നടന്നു.