വേനൽ മഴയിൽ ഇടുക്കിയിൽ വിവിധഇടങ്ങളിൽ വ്യാപക നാശനഷ്ടം
വേനൽ മഴയിൽ ഇടുക്കിയിൽ വിവിധഇടങ്ങളിൽ വ്യാപക നാശ നഷ്ടം.കമ്പംമെട്ട് കുഴിക്കണ്ടത്ത് കുളമാക്കൽ തോമസ് ജോസിൻ്റെ ഏലകൃഷി ശക്തമായ മഴവെള്ള പാച്ചിലിൽ ഒലിച്ചു പോയി.റോഡും അപകടാവസ്ഥയിലായി.കരുണാപുരത്ത് ചിറപ്പറമ്പിൽ പൊന്നമ്മയുടെ കൃഷിയിടം മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി.
കൃഷിയിടത്തിൽ കുഴികൾ രൂപപ്പെട്ടു.ഏലച്ചെടികൾ വ്യാപകമായി നശിച്ചു. കരുണാപുരത്ത് കാക്കശ്ശേരി വർഗീസിൻ്റെ വീടിനോട് ചേർന്നുളള റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ് വീട് അപകടാവസ്ഥയിലായി.ഉടുമ്പൻ ചോലയിൽ വിവിധയിടങ്ങളിൽ മരം ഒടിഞ്ഞുവീണു ഏലം കൃഷി വ്യാപകമായി നശിച്ചു.