കട്ടപ്പന നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിൽ ക്ഷേത്ര ചൈതന്യം വർദ്ധിപ്പിക്കുന്നതിനും ക്ഷേത്ര പുരോഗതിക്കും വിശേഷാൽ പൂജകളും പരിഹാരക്രിയകളും ആരംഭിച്ചു
നരിയംപാറ പുതിയകാവ് ദേവീ ക്ഷേത്രത്തിലാണ് വിശേഷാൽ പൂജകളും പരിഹാരക്രിയകളും ആരംഭിച്ചിരിക്കുന്നത്. ക്ഷേത്ര ചൈതന്യം വർധിപ്പിക്കുന്നതിനും, ക്ഷേത്ര പുരോഗതിക്കും,സർവ്വ വിഘ്ന നിവാരണത്തിനും, സർവ്വ ഐശ്വര്യത്തിനും ആയുർ ആരോഗ്യ സൗഖ്യത്തിനും കാര്യം വിജയത്തിനും ആയിട്ടാണ് വിശേഷങ്ങൾ പൂജകളും പരിഹാരക്രിയകളും നടക്കുന്നത്. ഈ മാസം 17, 18,19 തീയതികളിലാണ് കർമ്മങ്ങൾ നടക്കുക.
ക്ഷേത്രം തന്ത്രി ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി കൃഷ്ണൻ എമ്പ്രാന്തിരിയുടെയും മുഖ്യ കാർമികത്വത്തിലാണ് കർമ്മങ്ങൾ നടക്കുന്നത്.മഹാഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, ഭഗവത് സേവ, മഹാസുദർശന ഹോമം തുടങ്ങി വിവിധ പൂജാ കർമ്മങ്ങൾ നടക്കും., എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.