കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ പരിശോധിക്കാനെന്ന പേരിൽ കൃഷിവകുപ്പ് മന്ത്രി ഹൈറേഞ്ചിൽ നടത്തിയ സന്ദർശനം വെറും പ്രഹസനം ; കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ

May 16, 2024 - 16:47
May 16, 2024 - 16:50
 0
കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ പരിശോധിക്കാനെന്ന പേരിൽ കൃഷിവകുപ്പ് മന്ത്രി ഹൈറേഞ്ചിൽ   നടത്തിയ സന്ദർശനം വെറും പ്രഹസനം ;  കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ
This is the title of the web page

കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ പരിശോധിക്കാനെന്ന പേരിൽ കൃഷിവകുപ്പ് മന്ത്രി ഹൈറേഞ്ചിൽ  നടത്തിയ സന്ദർശനം വെറും പ്രഹസനം മാത്രമാണെന്ന് കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ പ്രസ്ഥാവിച്ചു. വരൾച്ച ഏറ്റവുമധികം ബാധിച്ച പ്രദേശശങ്ങൾ കാണാതെ റോഡ്സൈഡിലുള്ള ചില സ്ഥലങ്ങൾ മാത്രം സന്ദർശിച്ചു മടങ്ങിയ മന്ത്രിക്ക് വരൾച്ചയുടെ യഥാർത്ഥ കെടുതി മനസിലാക്കാനോ ദുരിതബാധിതരായ കർഷകരുടെ ദുരിതങ്ങൾ കേൾക്കാനോ കഴിഞ്ഞിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന നഗരസഭ പരിധിയിലുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ നഗരസഭ ഭരണസമതിയെയോ, അതാതുമേഖലയിലെ കൗൺസിലർമാരെയോ, കർഷകസംഘടന ഭാരവാഹികളെയോ അറിയിക്കാനുള്ള മാന്യതപോലും കാണിക്കാതെ തികച്ചും എൽ ഡി എഫ് പരിപാടിപോലെയാണ് സന്ദർശനം നടത്തിയത്. ഇടുക്കിയിലെ കർഷകരോട് യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത ഇടുക്കിയിൽ നിന്നുള്ള മന്ത്രി ജനങ്ങളുടെയും കർഷകരുടെയും മുന്നിൽ ഒറ്റപ്പെട്ടപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനും അവരുടെമുന്നിൽ നല്ലപിള്ള ചമയുവാനമായി റോഷി അഗസ്റ്റിൻ നടത്തിയ പൊറാട്ട് നാടകമാണ് പ്രസ്തുത സന്ദർശനമെന്നും സിജു ചക്കുംമൂട്ടിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow