വണ്ടൻമേട് കെഎസ്ഇബി സബ് ഡിവിഷന്റെ കീഴിൽ നടന്നുവരുന്ന ടച്ച് വെട്ട് മൂലം പ്രതിസന്ധിയിലായി ജനങ്ങൾ

വണ്ടൻമേട് കെഎസ്ഇബി സബ് ഡിവിഷന്റെ കീഴിൽ ഏതാണ്ട് ഒരാഴ്ചയായി ടച്ചുവെട്ട് നടന്നു വരികയാണ് കറന്റ് പോകാൻ സാധ്യതയുണ്ട്.മെസ്സേജ് വരികയും ചില സ്ഥലങ്ങളിൽ കറന്റ് ഓഫ് ആകുകയും ചെയ്യുന്നു. രണ്ട് മൂന്ന് തൊഴിലാളികളെ വച്ചാണ് ഒരു പ്രദേശം മുഴുവൻ മരത്തിൻറെ ശിഖരം വെട്ടുന്നത്.
ഇടയ്ക്കിടെ ഉണ്ടാകുന്ന ഈ വൈദ്യുതി തടസ്സം നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും കർഷകർക്കും വ്യാപാരികൾക്കും വീട്ടുകാർക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഏത് ട്രാൻസ്ഫോമറിന്റെ കീഴിലാണ് പണി നടക്കുന്നത് എന്ന് പ്രത്യേകം പറയുകയാണെങ്കിൽ ആ ഭാഗത്തുള്ളവർക്ക് മാത്രമേ ജോലിയിൽ തടസ്സം നേരിടുക ഉള്ളൂ എന്നും കൂടുതൽ പണിക്കാരെ വച്ച് എത്രയും വേഗം പണി തീർക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മാത്രമല്ല മരച്ചില്ലകൾ അലക്ഷ്യമായി വെട്ടിയിട്ട് കർഷകരുടെ കൃഷി വിളകൾ വ്യാപകമായി നശിപ്പിക്കുന്നതായും പരാതിയുണ്ട്.