സേനാപതി കാന്തിപാറയിൽ ഗൃഹനാഥൻ മരത്തിൽ നിന്നും വീണ് മരിച്ചു
കാന്തിപാറ മംഗലത്ത് സജീഷ് (45) ആണ് മരിച്ചത്. കൃഷിയിടത്തിലെ പ്ലാവിൽ നിന്നും വീണാണ് അപകടം സംഭവിച്ചത്. രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരിച്ചിരുന്നു.തോട്ടി ഉപയോഗിച്ച് ചക്ക വിളവ് എടുക്കുന്നതിനിടയിൽ ചക്ക ദേഹത്തേക്ക് വീണാണ് അപകടം പറ്റിയത് എന്നാണ് പ്രാഥമിക നിഗമനം ഉടുമ്പൻചോല പോലീസ് മേൽനടപടികൾ സ്വികരിച്ചു



