വീടുപൂട്ടി യാത്ര പോകുന്നവര്‍ പോല്‍-ആപ്പിലൂടെ വിവരമറിയിച്ചാല്‍ പ്രത്യേക പോലീസ് നിരീക്ഷണം

May 8, 2024 - 13:29
 0
വീടുപൂട്ടി യാത്ര പോകുന്നവര്‍ പോല്‍-ആപ്പിലൂടെ വിവരമറിയിച്ചാല്‍ പ്രത്യേക പോലീസ് നിരീക്ഷണം
This is the title of the web page

അവധിക്കാലത്ത് വീടുപൂട്ടി യാത്രചെയ്യുന്നവര്‍ അക്കാര്യം പോലീസിന്‍റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. ഏപ്രില്‍ ഒന്നുമുതല്‍ മെയ് ആറുവരെ 1231 പേരാണ്സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് .പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പെങ്കിലും ഇങ്ങനെ വിവരം നല്‍കണം. ഏഴു ദിവസം മുന്‍പുവരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. യാത്രപോകുന്ന ദിവസങ്ങള്‍, വീട് സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്‍റെയോ അയല്‍വാസിയുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലായിരിക്കും. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും പോല്‍-ആപ്പ് ലഭ്യമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow