വ്യായാമം ചെയ്യാന്‍ ജിമ്മില്‍ പോകണോ വീട്ടില്‍ ചെയ്യണോ;ഗുണങ്ങളും ദോഷങ്ങളും

രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും ഒന്നറിഞ്ഞിരിക്കാം

Jun 14, 2023 - 10:42
 0
വ്യായാമം ചെയ്യാന്‍  ജിമ്മില്‍ പോകണോ വീട്ടില്‍ ചെയ്യണോ;ഗുണങ്ങളും ദോഷങ്ങളും
This is the title of the web page

വ്യായാമം ചെയ്യാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ജിമ്മില്‍ പോകണോ വീട്ടില്‍ ചെയ്യണോ എന്ന ആലോചന വന്നേക്കാം. രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും ഒന്നറിഞ്ഞിരിക്കാം. ജിമ്മില്‍ വ്യായാമം ചെയ്യുന്നത് കുറച്ചുകൂടി സ്ഥരതയോടെയും കൂടുതല്‍ ഉപകരണങ്ങളുടെ സഹായത്തോടെയും ചെയ്യാന്‍ സഹായിക്കും. എന്നാല്‍, വീട്ടില്‍ വ്യായാമം ചെയ്യുന്നതിന്റെ സൗകര്യവും സ്വകാര്യതയും ഒന്നുവേറെതന്നെയാണ്. ജിമ്മില്‍ പോകുന്നതിന്റെ ഏറ്റവും വലിയ പ്രയോജനങ്ങളിലൊന്ന് ധാരാളം ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യായാമം ചെയ്യാം എന്നതാണ്. ഏതുതരം വ്യായാമ രീതിക്കും ആവശ്യമായ ഉപകരണങ്ങള്‍ ജിമ്മില്‍ ലഭിക്കും. ഒരുപാട് ചോയിസുകള്‍ ഉണ്ടാകുമ്പോള്‍ വ്യയാമം എളുപ്പവും രവസകരവുമായി അനുഭവപ്പെടുകയും ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വീട്ടില്‍ വ്യായാമം ചെയ്യുന്നത് ഉറപ്പായും സൗകര്യപ്രദമാണ്. ജിമ്മിലേക്ക് ഒരുങ്ങിയിറങ്ങാതെ, സമയം നഷ്ടപ്പെടുത്താതെയൊക്കെ വ്യായാമം ചെയ്യാന്‍ അനുവദിക്കുന്ന ഇടമാണ് വീട്. ജിമ്മിലെത്തിയാലും ഉപകരണങ്ങള്‍ക്കും മറ്റുമായി കാത്തുനില്‍ക്കണമെന്നതും മറ്റൊരുകാര്യം. തിരക്കേറിയ ജീവിതമാണ് നിങ്ങളുടേതെങ്കില്‍ ജിം ഒഴിവാക്കി വീട്ടില്‍ വ്യായാമം ചെയ്യുന്നതാണ് നല്ലത്. ജിമ്മിലെ അന്തരീക്ഷം ആരെയും വ്യായാമം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. ചുറ്റും ധാരാളം ആളുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് കാണുമ്പോള്‍ തന്നെ പ്രചോദനം ലഭിക്കും. മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ ജോലിത്തിരക്കുകളും വീട്ടിലെ ഉത്തരവാദിത്വങ്ങളുമൊക്കെ മാറ്റിവച്ചുള്ള കുറച്ചു സമയം ജിമ്മില്‍ കിട്ടും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇപ്പോള്‍ എല്ലാ ജിമ്മുകളും വ്യക്തിഗത പരിശീലനത്തിനുള്ള അവസരമൊരുക്കുന്നുണ്ട്. അതായത് വിദഗ്ധനായ ഒരാളുടെ മേല്‍നോട്ടത്തില്‍ നിങ്ങള്‍ക്ക് വ്യായാമം ചെയ്യാനാകും. ഇത് ഉറപ്പായും കൂടുതല്‍ ഫലം നല്‍കുന്നതും വ്യായാമം ചെയ്യുന്നതിലെ അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നതുമാണ്. പുതിയ ആളുകളെ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും അവസരം നല്‍കുന്ന ഇടമാണ് ജിം. വര്‍ക്കൗട്ടിനിടയിലെ വിശ്രമസമയങ്ങളില്‍ ഇത്തരം സൗഹൃദസംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നത് സന്തോഷം നല്‍കുമെന്നുറപ്പ്.

What's Your Reaction?

like

dislike

love

funny

angry

sad

wow