കോതമംഗലം - കാക്കനാട് ഹൈവേ കേന്ദ്ര പദ്ധതിയിൽപ്പെടുത്തി പൂർത്തീകരിക്കും
ഇടുക്കി പാർലമെൻ്റ് മണ്ഡലം എൻ.ഡി.എ 'സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ്റെ കോതമംഗലം നിയോജക മണ്ഡലം പര്യടന പരിപാടി ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ പ്രസിഡൻറ് പ്രതീഷ് പ്രഭ ഇളമ്പ്രയിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര റോഡ് പദ്ധതിയിൽപ്പെടുത്തി കോതമംഗലം - കാക്കനാട് ഹൈവേ പൂർത്തികരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
തുടർന്ന് സംസാരിച്ച ബി.ജെ.പി. സംസ്ഥാന സമിതി അംഗം പി.പി. സജീവ്, മണ്ഡലത്തിലൂടെ കടന്നു പോകുന്ന ശബരി റെയിൽ അടിയന്തിരമായി പൂർത്തീകരിക്കുമെന്നും ടൂറിസം മേഖലയ്ക്ക് വൻ കുതിച്ചുചാട്ടത്തിന് സാദ്ധ്യതയുള്ള പഴയ മൂന്നാർ റോഡ് വികസിപ്പിക്കുമെന്നും അറിയിച്ചു. സ്വീകരണ പരിപാടിക്ക് നന്ദി അറിയിച്ച് സംസാരിച്ച സ്ഥാനാർത്ഥി മലയോര മേഖലയിലാകെ ആശങ്ക പരത്തുന്ന വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുമെന്ന് അറിയിച്ചു.
ബി.ഡി.ജെ. എസ്. സംസ്ഥാന സെക്രട്ടറി ഷൈൻ കൃഷ്ണൻ, ബി.ജെ.പി. സംസ്ഥാന സമിതി അംഗം എം.എൻ. ജയചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.റ്റി. നടരാജൻ, ബി.ജെ.പി. ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വി.എൻ. സുരേഷ്, കോതമംഗലം മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോട്, കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അഡ്വ. സൂരജ് മലയിൽ, ജനറൽ സെക്രട്ടറിമാരായ ഇ.കെ. അജിത്കുമാർ, അരുൺ നെല്ലിമറ്റം, ജയൻ കെ. നാരായണൻ, എം.എൻ. ഗംഗാധരൻ, പി.ആർ. ഉണ്ണികൃഷ്ണൻ, കെ.ആർ. രഞ്ജിത്, അനിൽ ഞാളുമഠം, ഉണ്ണികൃഷ്ണൻ അമ്പോലി, ശോഭ രാധാകൃഷ്ണൻ, സിന്ധു പ്രവീൺ, ഗ്രേസി ഷാജു, പി. ജി. ശശി എം.പി. തിലകൻ, എന്നിവർ പങ്കെടുത്തു.






