കട്ടപ്പന സ്കൂൾ കവലയിൽ വൻ ഗതാഗത കുരുക്ക്

മലയോര ഹൈവേ നിർമ്മാണം നടക്കുന്ന കട്ടപ്പന സ്കൂൾ കവലയിൽ ഗതാഗത തടസം പതിവാകുന്നു.സ്കൂൾ കവലയിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഒരേ സമയം ഒരു വശത്തേക്ക് മാത്രമാണ് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുക. വൈകുന്നേരങ്ങളിൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. 20 ഏക്കർ പാലം വരെയും സ്കൂൾ കവല വാട്ടർ അതോറിറ്റി പമ്പ് ഹൗസ് വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്.
ബസ്സുകൾ ഉൾപ്പെടെ ഗതാഗത കുരുക്കിൽപ്പെടുന്നു. കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന ആംബുലൻസുകളും മറ്റു വാഹനങ്ങളും ഗതാഗത കുരുക്കിൽപ്പെടുന്നത് പതിവാണ്. മാസങ്ങളായി കലുങ്ക് നിർമ്മാണം ആരംഭിച്ചിട്ടെങ്കിലും ഇതുവരെ ഇത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.