കാട്ടാനാ ശല്യത്തിൽ സർക്കാർ നിലപാട് പരിഹാസ്യം : ടി.യു കുരുവിള

Apr 18, 2024 - 17:59
 0
കാട്ടാനാ ശല്യത്തിൽ സർക്കാർ നിലപാട് പരിഹാസ്യം : ടി.യു കുരുവിള
This is the title of the web page

കോതമംഗലം : കാട്ടാനാ നാട്ടിൽ ഇറങ്ങിയാൽ ഞങ്ങൾ എന്ത് കാട്ടാനാ എന്ന സമീപനമാണ് എൽഡിഫ് സർക്കാരിന്റേതെന്ന് മുൻ മന്ത്രി ടി.യു കുരുവിളയുടെ പരിഹാസം. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ കോതമംഗലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പൊതു പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുമ്പോൾ ആയിരുന്നു കോതമംഗലം മുൻ എംഎൽഎ കൂടിയായ കുരുവിള സർക്കാരിനെ പരിഹസിച്ചത്.ജനങ്ങളോട് വിധേയത്വമില്ലാത്ത മന്ത്രിയാണ് വനം വകുപ്പ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കാട്ടാനയെ ജനവാസ മേഖലയിലേക്ക് തന്നെ തിരിച്ചയച്ച നടപടി ജനദ്രോഹപരമാണ്. ജനങ്ങൾക്ക് സുരക്ഷ നൽകേണ്ട മന്ത്രി ആനക്കാണ് പ്രോട്ടക്ഷൻ നൽകുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സാധാരണക്കാരായ ജനങ്ങൾക്ക് ക്ഷേമ പെൻഷൻ പോലും നിഷേധിക്കുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാരിന്റേതെന്നും മോദിയെ പോലെ തന്നെ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് പിണറായിയും ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഡി കോര അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം, എം.ഡി അർജുനൻ, കെ.പി ബാബു, പി.പി ഉതുപ്പാൻ, ഷമീർ പനക്കൻ, ബാബു ഏലിയാസ്, എം.എസ് എൽദോസ്, അബു മൊയ്‌തീൻ, അനൂപ് കാസിം, കെ.കെ സുരേഷ് എം.കെ പ്രവീൺ, പ്രിൻസ് വർക്കി, എം.കെ സുകു എന്നിവർ സംസാരിച്ചു.

ഇന്നലത്തോടെ കോതമംഗലം മണ്ഡലത്തിലെ അവസാന വട്ട പര്യടനവും യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്.പൂർത്തിയാക്കി.കോട്ടപ്പടി, ചെറുവട്ടൂർ, നെല്ലിക്കുഴി, കോതമംഗലം, വാരപ്പെട്ടി, പല്ലാരിമംഗലം എന്നി മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച ഡീൻ പ്രചാരണം നടത്തിയത്.

രാവിലെ പ്ലാമുടിയിൽ നിന്നും ആരംഭിച്ച പര്യടനം ഹൈസ്കൂൾ കവല, ചെരങ്ങനാൽ കവല, മുട്ടത്തുപാറ, ഉപ്പുകണ്ടം, നാഗഞ്ചേരി, തുരങ്കം കവല, ഇരുമലപ്പടി, മേതല പള്ളിപ്പടി, പൂവത്തൂർ കവല, ചെറുവട്ടൂർ കവല, എം.എം കവല, ഊരംകുഴി, കുരുവിനാൽ പാറ, റേഷൻകട പടി, ഇരമല്ലൂർ, പള്ളിപ്പടി, കമ്പനിപ്പടി, ചിറപ്പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി.

ഉച്ചക്ക് ശേഷം നെല്ലിക്കുഴി കവല, ഐ.ഒ.റ്റി പടി, മഠത്തി പീടിക, നങ്ങേലി പടി, ഗ്രീൻ വാലി സ്കൂൾ, തൃക്കാരിയൂർ, മിനിപ്പടി, മലയിൻകീഴ്, വലിയ പാറ, കുത്തുകുഴി,കോഴിപ്പിള്ളി കവല, തങ്കളം, വെണ്ടുവഴി, മാതിരപ്പിള്ളി, കറുകടം എന്നിവിടങ്ങളിൽ എത്തിയ ഡീൻ കുര്യാക്കോസിന് വോട്ടർമാർ ഊഷ്മളമായ സ്വീകരണം നൽകി.

വൈകിട്ട് ചിറപ്പടി, മുളവൂർ കവല, കാരക്കുന്നം, ഇളങ്ങവം, വാരപ്പെട്ടി, ഇഞ്ചൂർ, കോഴിപ്പിള്ളി, പിടവൂർ, മൈലൂർ, അടിവാട്, മാവുടി, വെയ്റ്റിംഗ് ഷെഡ് കവല, പുലിക്കുന്നേൽ പടി, കുടമുണ്ട, മടിയൂ,ർ ഈട്ടിപ്പാറ, വാളച്ചിറ, മണിക്കിണർ, പടിഞ്ഞാറക്കര പടി, പൈമറ്റം, പരീക്കണ്ണി, വള്ളക്കടവ്, കുറ്റംവേലി, കൂവള്ളൂർ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വെള്ളരമറ്റത്ത് സമാപിച്ചു.

ഡീൻ കുര്യാക്കോസ് ഇന്ന് ഇടുക്കി മണ്ഡലത്തിൽ പര്യടനം നടത്തും. വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളിലൂടെ വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിക്കും.രാവിലെ ഗാന്ധിനഗർ കോളനിയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം വൈകിട്ട് പാരത്തോട് സമാപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow