വണ്ടിപ്പെരിയാർ മത്തായി മൊട്ടയിൽ രാത്രി വീട്ടിൽ കയറി യുവാവിനെ മർദ്ദിച്ച കേസിൽ 2 പേർ കൂടി അറസ്റ്റിൽ

വണ്ടിപ്പെരിയാർ മത്തായി മൊട്ടയിൽ രാത്രി യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ഞുമല സ്വദേശികളായ കൃഷ്ണകുമാർ (37) രാം രാജ് (38)എന്നിവരെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് മാസം പന്ത്രണ്ടാം തീയതി രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടിപ്പെരിയാർ മത്തായി മൊട്ട 59 പുതുവലിൽ താമസക്കാരൻ ആയ രാജശേഖരനെ ഒരു സംഘം ആളുകൾ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.
സംഘം കമ്പി വടിയും ബിയർ കുപ്പിയും ഉപയോഗിച്ച് ആക്രമിച്ച രാജശേഖരനെ ഗുരുതരപരിക്കുകളോട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിൽ രാജശേഖരനെ ആക്രമിച്ചകേസിൽ നാലുപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളായ മഞ്ജുമല ലോവർ ഡിവിഷനിൽ രാംകുമാർ മഞ്ജുമല പഴയകാട് പ്രവീൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനുശേഷം യുവാവിനെ ആക്രമിച്ച് പരിക്കേൾപ്പിച്ച സംഭവത്തിൽ ഉൾപ്പെട്ടിരുന്ന രണ്ടുപേർ കൂടി പോലീസ് പിടിയിൽ ആകുവാൻ ഉണ്ടായിരുന്നതോടെ ഇവർക്കായി നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ ആയിരുന്ന മഞ്ജുമല സ്വദേശികളായ കൃഷ്ണകുമാർ, രാംരാജ് എന്നിവരെ ഇന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഉൾപ്പെട്ട നാലു പേരെയും വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെയും പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.