എന്‍ട്രി ലെവല്‍ ഇലക്ട്രിക് എസ്യുവി ഇഎക്‌സ്30യുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് വോള്‍വോ
എന്‍ട്രി ലെവല്‍ ഇലക്ട്രിക് എസ്യുവി ഇഎക്‌സ്30യുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് വോള്‍വോ. 474 കിലോമീറ്റര്‍ റേഞ്ചും 427 എച്ച്പി കരുത്ത് പുറത്തെടുക്കുന്ന ഇരട്ട മോട്ടോറുമുള്ള ചെറു എസ്യുവിയാണ് ഇഎക്‌സ്30. ജീപ്പ് അവഞ്ചര്‍ ഇവി, സ്മാര്‍ട്ട് #1 എന്നിവരായിരിക്കും ഇഎക്‌സ്30യുടെ പ്രധാന എതിരാളികള്‍. യൂറോപ്പിനു പുറമേ ഓസ്‌ട്രേലിയയിലും ജപ്പാനിലും തായ്‌ലാന്‍ഡിലും ആദ്യഘട്ടത്തില്‍ ഇഎക്‌സ് 30 വില്‍പനക്കെത്തും.
വോള്‍വോ പുറത്തിറക്കുന്ന ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ഫൂട്ട്പ്രിന്റുള്ള കാറെന്നാണ് ഇഎക്‌സ്30യെ കമ്പനി വിശേഷിപ്പിക്കുന്നത്. വെറും 3.6 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കാന്‍ ഇഎക്‌സ്30ക്ക് സാധിക്കും. രണ്ടു ബാറ്ററി ടൈപ്പുകളിലാണ് ഇഎക്‌സ് 30 വരുന്നത്. എന്‍ട്രി ലെവല്‍ സിംഗിള്‍ മോട്ടോറുമായി 271എച്പി കരുത്ത് പുറത്തെടുക്കുന്ന 51കിലോവാട്ട്അവര്‍ ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ചേര്‍ത്തിരിക്കുന്നത്. ഈ ബാറ്ററി ഉപയോഗിച്ച് ഒറ്റ ചാര്‍ജില്‍ 342 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഏറ്റവും ഉയര്‍ന്ന മോഡലില്‍ 158എച്പിയുടെ മറ്റൊരു ഇലക്ട്രിക് മോട്ടോര്‍ കൂടി മുന്നില്‍ പിടിപ്പിച്ചിട്ടുണ്ട്. ഇതോടെ ട്വിന്‍ മോട്ടോര്‍ മോഡലിന്റെ കരുത്ത് 427എച്പി ആയി വര്‍ധിക്കും.