പാരസെറ്റാമോളിനടക്കം വിലക്ക്; ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 14 ഫിക്‌സഡ് ഡോസ് കോമ്ബിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചു

Jun 12, 2023 - 11:00
 0
പാരസെറ്റാമോളിനടക്കം വിലക്ക്; ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 14 ഫിക്‌സഡ് ഡോസ് കോമ്ബിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചു
This is the title of the web page

പാരസെറ്റാമോളിനടക്കം വിലക്ക്; ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 14 ഫിക്‌സഡ് ഡോസ് കോമ്ബിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചു.14 ഫിക്‌സഡ് ഡോസ് കോമ്ബിനേഷൻ (എഫ്‌ഡിസി) മരുന്നുകള്‍ ഇന്ത്യൻ സര്‍ക്കാര്‍ നിരോധിച്ചു. ഈ മരുന്നുകള്‍ക്ക് ചികിത്സാ ന്യായീകരണമില്ലെന്നും അവ ആരോഗ്യത്തെ അപകടകരമായ രീതിയില്‍ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.പാരസെറ്റാമോള്‍ ഉള്‍പ്പടെയുള്ള എഫ്‌ഡിസി മരുന്നുകളാണ് വിലക്കിയിരിക്കുന്നത്. ഒരു നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എപിഐകള്‍) ഉള്‍ക്കൊള്ളുന്ന മരുന്നുകളാണ് എഫ്‌ഡിസി മരുന്നുകള്‍.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഒരു വിദഗ്‌ധ സമിതിയുടെ സ്പര്‍ശക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച വിഞ്ജാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചത്. സാധാരണ അണുബാധകള്‍, ചുമ, പനി എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളില്‍ പലതും ആളുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിമെസുലൈഡ് പാരസെറ്റമോള്‍ ഡിസ്പെര്‍സിബിള്‍ ഗുളികകള്‍, ക്ലോഫെനിറാമൈൻ മലേറ്റ് കോഡിൻ സിറപ്പ്, ഫോല്‍കോഡിൻ പ്രോമെത്താസൈൻ, അമോക്സിസില്ലിൻ ബ്രോംഹെക്സിൻ, ബ്രോംഹെക്സിൻ ഡെക്‌ട്രോമെത്തോര്‍ഫാൻ അമോണിയം ക്ലോറൈഡ് മെന്തോള്‍, പാരസെറ്റൈൻ ക്ലോറൈഡ് മെന്തോള്‍, പാരസെറ്റൈൻ ക്ലോറൈഡ് ബ്രോമെൻ, പാരസെറ്റമിൻ ക്ലോറൈൻ പി. കൂടാതെ സാല്‍ബുട്ടമോള്‍ ബ്രോംഹെക്സിൻ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പൊതുതാല്‍പ്പര്യം കണക്കിലെടുത്ത്, 1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിന്റെ സെക്ഷൻ 26A പ്രകാരം ഈ എഫ്‌ഡിസി മരുന്നുകളുടെ നിര്‍മാണവും വില്‍പനയും വിതരണവും നിരോധിക്കണമെന്നായിരുന്നു വിദഗ്‌ധ സമിതിയുടെ ശുപാര്‍ശ. രോഗികളില്‍ ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് ചികിത്സാ ന്യായീകരണങ്ങള്‍ ഒന്നുമില്ലെന്നും സമിതി മന്ത്രാലയത്തെ അറിയിച്ചു.

സിഡിഎസ്‌സിഒയുടെ (സെൻട്രല്‍ ഡ്രഗ്‌സ് സ്റ്റാൻഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷൻ) പ്രവര്‍ത്തനത്തെക്കുറിച്ചുള്ള 59-ാമത് റിപ്പോര്‍ട്ടില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി, ചില സംസ്ഥാനങ്ങളിലെ ലൈസൻസിംഗ് അതോറിറ്റികള്‍ വൻതോതില്‍ എഫ്‌ഡിസികള്‍ക്ക് നിര്‍മാണ ലൈസൻസ് നല്‍കിയതായി നിരീക്ഷിച്ചിരുന്നു. സിഡിഎസ്‌സിഒയില്‍ നിന്ന് മുൻ‌കൂര്‍ അനുമതി നേടാതെയാണ് ഇത്തരത്തില്‍ മരുന്നുകള്‍ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതെന്നുമായിരുന്നു കണ്ടെത്തല്‍.

ഫലപ്രാപ്തിയും സുരക്ഷയും കൃത്യമായി പരിശോധിക്കാതെ ഇത്തരത്തില്‍ നിരവധി എഫ്‌ഡിസികള്‍ വിപണിയില്‍ ലഭ്യമാണ്. ഇത്തരം എഫ്ഡിസികളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും തെളിയിക്കാൻ അതാത് സംസ്ഥാന/യുടി പ്രദേശങ്ങളിലെ ബന്ധപ്പെട്ട നിര്‍മ്മാതാക്കളോട് ആവശ്യപ്പെടാൻ എല്ലാ സംസ്ഥാന/യുടി ഡ്രഗ് കണ്‍ട്രോളര്‍മാരോടും സിഡിഎസ്‌സിഒ നിര്‍ദേശിച്ചിരുന്നു. 18 മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച്‌ കൃത്യമായ തെളിവുകള്‍ നല്‍കിയില്ലെങ്കില്‍ അത്തരം എഫ്ഡിസികള്‍ രാജ്യത്ത് നിര്‍മ്മാണത്തിനും വിപണനത്തിനും നിരോധിക്കപ്പെട്ടതായി പരിഗണിക്കുമെന്നും സിഡിഎസ്‌സിഒ നേരത്തെ അറിയിച്ചിരുന്നു.

എഫ്‌ഡിസി മരുന്നുകളുടെ ഇത്തരത്തിലുള്ള നിര്‍മാണം സംബന്ധിച്ച്‌ നിരവധി അപേക്ഷകളാണ് സിഡിഎസ്‌സിഒയുടെ മുന്നിലുണ്ട്. വിഷയം പ്രൊഫ.സി. കൊക്കേറ്റിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശോധിക്കുകയും അതനുസരിച്ച്‌, സിഡിഎസ്‌സിഒ അത്തരം എഫ്ഡിസികളുടെ അപേക്ഷകള്‍ പരിശോധിക്കുകയും ആരോഗ്യ മന്ത്രാലയത്തിന് വിവിധ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ നടപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow