കാട്ടാന ഭീഷണി ഒഴിയാതെ കോവിൽമല

Mar 28, 2024 - 10:17
 0
കാട്ടാന ഭീഷണി ഒഴിയാതെ കോവിൽമല
This is the title of the web page

കാട്ടാന ഭീഷണി ഒഴിയാതെ കോവിൽമല ദിവസങ്ങളായി കാട്ടനകൾ അതിർത്തി യി തമ്പടിക്കുകയാണ്.  കോവിൽമല മരുതുംമൂട് നിവാസികൾക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് ആഴ്ചകൾ കഴിഞ്ഞു. വനത്തോട ചേർന്ന് കിടക്കുന്ന മരുതുംമൂട് ഭാഗത്ത് കാട്ടാനക കാട്ടാനകൾ തമ്പടിക്കുന്നതിനാൽ ആദിവാസികൾ രാത്രികാലങ്ങളിൽ ആഴി കൂട്ടിയും പടക്കം പൊട്ടിച്ചു ഉറക്കമൊഴിച്ചിരിക്കുകയാണ് . മീൻ പിടിക്കാൻ വലയഴിക്കാൻ പോയ ആദിവാസി കാട്ടാനയുടെ പിടിയിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. . കാട്ടിൽ നിന്ന് കാർഷിക മേഖല ലഷ്യമിട്ട് നടന്നു വരുകയായിരുന്നു കൊമ്പൻ. മുന്നിൽ കൊമ്പൻ തനിച്ചായിരുന്നു. പിന്നാലെ മറ്റ് 3 ആനകളും ഉണ്ടായിരുന്നു.കൊമ്പൻ പകൽ സഭയത്ത് പോലും ജനവാസ മേഖലയിലെത്തുന്ന അവസ്ഥയിലാണ്. ആനയെ ഓടിക്കാൻ പടക്കം പോലും ലഭിക്കാറില്ലന്ന് ആദിവാസികൾ കുറ്റപ്പെടുത്തുന്നു.കുഞ്ഞ് കുട്ടികളും പ്രായം ചെന്നവരുമായി ആദിവാസികൾ ഇവിടെ ജീവിക്കുന്നത് ജീവൻ പണയം വെച്ചാണ്. പ്രദേശത്തെ വെളിച്ചക്കുറവും കാട്ടാന ശല്യത്തിൻ്റെ ആഘാതം വർദ്ധിപ്പിക്കുകയാണ്.വനത്തിൽ തീറ്റയും വെള്ളവും ഇല്ലാതായതിനാലാണ് കാട്ടാനകൾ ജനവാസ മേഖല ലഷ്യം വെക്കുന്നത്. വന്യമൃഗശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തിരമായി കോവിൽ മലയിലെ കാട്ടാന ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow