ബന്ധുക്കൾ കൂടെയില്ലാത്തതിനാൽ ആംബുലൻസിൽ കയറ്റിയില്ല; ഹോട്ടലിൽ കുഴഞ്ഞുവീണയാൾ ആശുപത്രിയിലെത്തും മുൻപ് മരണപ്പെട്ടു

Mar 28, 2024 - 09:23
 0
ബന്ധുക്കൾ കൂടെയില്ലാത്തതിനാൽ ആംബുലൻസിൽ കയറ്റിയില്ല; ഹോട്ടലിൽ കുഴഞ്ഞുവീണയാൾ ആശുപത്രിയിലെത്തും മുൻപ് മരണപ്പെട്ടു
This is the title of the web page

കഞ്ഞിക്കുഴിയിൽ ഹോട്ടലിൽ കുഴഞ്ഞുവീണ വയോധികനെ ആശുപത്രിയിലേക്ക് a കൊണ്ടുപോകും വഴി മരണപ്പെട്ടു. കഞ്ഞിക്കുഴി നാലുകമ്പി സ്വദേശി അരീക്കൽ പീറ്ററാണ് (80) മരിച്ചത്. ഇന്നലെ ആണ് സംഭവം. കഞ്ഞിക്കുഴിയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുന്നതിനിടെ പീറ്റർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഹോട്ടൽ ജീവനക്കാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ചികിത്സക്കായി മറ്റൊരാശുപത്രിയിലേയ്ക്ക് മാറ്റാൻ നിർദേശിച്ചു. തുടർന്ന് ജീവനക്കാർ സ്ഥലത്തുണ്ടായിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലൻസ് വിളിച്ചു. എന്നാൽ ബന്ധുക്കൾ കൂടെയില്ലാത്തതിനാൽ കൊണ്ടുപോകാൻ ഡ്രൈവർ വിസമ്മതിച്ചതായാണ് ഇവർ വ്യക്തമാക്കുന്നത്. തുടർന്ന് ജീവനക്കാർ ഓട്ടോറിക്ഷയിൽ ഇടുക്കി മെഡിക്കൽ കോളജിലേക്ക് പീറ്ററിനെ കൊണ്ടുപോവുകയായിരുന്നു. എന്നാൽ ചേലച്ചുവടിന് സമീപം എത്തിയപ്പോൾ മരണം സംഭവിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow