ഇടുക്കി പനംകൂട്ടിയിൽ രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; കാറിൽ കടത്തിയ 2.850 കിലോഗ്രാം കഞ്ചാവുമായി പഴയരിക്കണ്ടം സ്വദേശി പിടിയിൽ

Mar 28, 2024 - 12:16
 0
ഇടുക്കി പനംകൂട്ടിയിൽ രഹസ്യ വിവരത്തെ തുടർന്ന് പരിശോധന;   കാറിൽ കടത്തിയ 2.850 കിലോഗ്രാം കഞ്ചാവുമായി  പഴയരിക്കണ്ടം സ്വദേശി പിടിയിൽ
This is the title of the web page

ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷൻ സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡും, ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇടുക്കി പനംകുട്ടി ഭാഗത്ത് വച്ച് സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.850കിലോഗ്രാം കഞ്ചാവ് പിടികൂടി. പഴയരിക്കണ്ടം വരകുളം മണപ്പാട്ട് റിൻസനാണ് ( 36) പിടിയിലായത്. പെരുമ്പാവൂരിൽ നിന്നും വാങ്ങിച്ച കഞ്ചാവ് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുപോകവേയാണ് പിടിക്കപ്പെട്ടത്. എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഗ്രേഡ് പ്രിവൻറീവ് ഓഫീസർമാരായ രാജ്കുമാര്‍ ബി, അനീഷ് ടി.എ, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സേവ്യർ പി.ഡി, ഗ്രേഡ് പ്രിവന്റ് ഓഫീസർ സിജു മോൻ കെ. എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ലിജോ ജോസഫ് ആൽബിൻ ജോസ് ഷോബിൻ മാത്യു ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷാജി ജെയിംസ് പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ഷിജു പി കെ, സിവിൽ എക്സൈസ് ഓഫീസർ മണികണ്ഠൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി ഡ്രൈവർ ശശി പികെ എന്നിവർ ചേർന്നാണ് കേസ് കണ്ടെത്തിയത്. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow