വന്യമ്യഗങ്ങൾ നാട്ടിൽ ഇറങ്ങി കൊലവിളി നടത്തുമ്പോൾ വീണ്ടും വോട്ട് ചോദിച്ചെത്താൻ ഇടതു മുന്നണിക്കാർക്ക് എങ്ങനെ സാധിക്കുന്നു: തുഷാർ വെള്ളാപ്പള്ളി

എൻഡിഎ ഇടുക്കി ലോക്സഭാ സ്ഥാനാർഥി സംഗീത വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ തുഷാർ വെള്ളാപ്പള്ളി കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്തു.വന്യജീവികൾ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടെങ്കിലും വന്യജീവികളെ വനത്തിനുള്ളിൽ തന്നെ നിലനിർത്താനുള്ള ശ്രമം അവിടങ്ങളിൽ നടത്തുന്നുണ്ട്. എന്നാൽ വലിയ ജീവികളെ വനത്തിനുള്ളിൽ നിർത്താനുള്ള ശ്രമം കേരളത്തിൽ നടത്താതിരിക്കുന്നത് മനപ്പൂർവമാണ്.വന്യജീവി ആക്രമണങ്ങൾ പേടിച്ച് ആളുകൾ നാടുവിട്ട് പോകുന്നതാണ് ഇവരുടെ താല്പര്യം.വന്യജീവി ആക്രമണം ഉൾപ്പെടെ ഉള്ള ഇടുക്കിയിലെ ജീവൽ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ എൻഡിഎ സ്ഥാനാർത്ഥി സംഗീതാ വിശ്വനാഥനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.അഡ്വ.പ്രതീഷ് പ്രഭ (NDA കോ.കൺവീനർ)സ്വാഗതം പറഞ്ഞു കെ.എസ് അജി (NDA ലോക്സഭ കൺവീനർ)അദ്ധ്യക്ഷനായിരുന്നു. എൻ ഹരി(ഇടുക്കി ലോക്സഭ മണ്ഡലം ഇൻചാർജ്) മുഖ്യപ്രഭാഷണം നടത്തി ശ്രീനഗരിരാജൻ (BJP ദേശീയസമിതി അംഗം)പത്മകൃഷ്ണ അയ്യർ(SJD പാർലമെന്റ് കൺവീനർ)മോസസ് (JRP ജില്ലാസെക്രട്ടറി)ബാലമുരുകൻ (കാമരാജ് കോൺഗ്രസ് ജില്ല പ്രസിഡന്റ്)റെജി കുമാർ,സി.സന്തോഷ് കുമാർ,രതീഷ് വരകുമല,പി.പി.സജീവ്,പി.രാജൻ,പി.പി.സാനു,അഡ്വ.ശ്രീവിദ്യ രാജേഷ്,സന്തോഷ് തോപ്പിൽ,ബിനീഷ് കെ.പി,മനേഷ് കുടിക്കയത്ത്,പാർത്തേശൻ ശശികുമാർ,അഡ്വ ബിജിത ബോസ്,വി.എൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.യോഗത്തിന് ശേഷം ടൗണിൽ റോഡ് ഷോ നടത്തി. സംഗീത ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി പഴയ ബസ്റ്റാൻ്റിൽ സമാപിച്ചു.