അരിക്കൊമ്പന്‍ നിരീക്ഷണം ശക്തമാക്കി കേരള വനംവകുപ്പ്. അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയില്‍ നിന്ന് നിലവില്‍ 150 കിലോമീറ്റര്‍ അകലെയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു

Jun 11, 2023 - 16:52
 0
അരിക്കൊമ്പന്‍ നിരീക്ഷണം ശക്തമാക്കി കേരള വനംവകുപ്പ്. അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയില്‍ നിന്ന് നിലവില്‍ 150 കിലോമീറ്റര്‍ അകലെയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു
This is the title of the web page

അരിക്കൊമ്പന്‍ നിരീക്ഷണം ശക്തമാക്കി കേരള വനംവകുപ്പ്. അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയില്‍ നിന്ന് നിലവില്‍ 150 കിലോമീറ്റര്‍ അകലെയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിലവില്‍ ആനയുടെ കാര്യത്തില്‍ ആശങ്ക വേണ്ട. റേഡിയോ കോളര്‍ വഴിയുള്ള നിരീക്ഷണം ഇനി തിരുവനന്തപുരത്ത് നിന്നാകും. നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറില്‍ നിന്ന് തിരുവനന്തപുരം ഡിവിഷന് കൈമാറും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കമ്പത്ത് നിന്നും തമിഴ്നാട് വനംവകുപ്പ് പിടികൂടി മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ അപ്പര്‍ കോതയാര്‍ ഭാഗത്ത് മുത്തുകുളി ഭാഗത്ത് തുറന്നുവിട്ട അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ ഇന്നലെ എത്തിയെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചിരുന്നു. കന്യാകുമാരി വനമേഖലയില്‍ നിന്നുളള സിഗ്നല്‍ ലഭിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുമ്പിക്കൈക്കേറ്റ പരുക്കിന് ചികിത്സ നല്‍കിയാണ് ആനയെ വനത്തിലേക്ക് തുറന്നുവിട്ടിരുന്നത്. നിലവില്‍ ഒറ്റക്ക് തുമ്പിക്കൈ ഉപയോഗിച്ച തീറ്റയെടുക്കാനും തുടങ്ങിയിട്ടുണ്ട്. റേഡിയോ കോളര്‍ വഴി ആന, ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ടോ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സദാ നിരീക്ഷിച്ചുവരികയാണ്. ഈ മാസം ആറിനാണ് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലെ അപ്പര്‍ കോതയാര്‍ ഭാഗത്ത് അരിക്കൊമ്പനെ തുറന്നു വിട്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow