ഇടുക്കി അടിമാലിയിൽ പൊലീസുകാരന് കുത്തേറ്റു; സംഭവം കാർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കം:രണ്ടു പേർ പിടിയിൽ

Mar 5, 2024 - 11:41
 0
ഇടുക്കി അടിമാലിയിൽ പൊലീസുകാരന് കുത്തേറ്റു; സംഭവം കാർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള  തർക്കം:രണ്ടു പേർ പിടിയിൽ
This is the title of the web page

അടിമാലി ടൗണിൽ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് മൂവർ സംഘം പൊലീസുകാരനെ പിന്തുടർന്നെത്തി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. രണ്ടു പേർ അറസ്റ്റിൽ. വെള്ളത്തൂവൽ സ്റ്റേഷനിലെ സി.പി. ഒ അനീഷിനാണ് കുത്തേറ്റത്.

തിങ്കളാഴ്ച രാത്രി പത്തോടെ അടിമാലി ഇരുന്നൂറേക്കറിലാണ് സംഭവം. അടിമാലി ടൗണിലെ മെഡിക്കൽ സ്റ്റോറിന് മുൻപിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. മരുന്നു വാങ്ങാൻ എത്തിയതായിരുന്നു പൊലീസുകാരൻ. ഇവിടെ നിന്നും വീട്ടിലേക്ക് കാറിൽ പോകവെ ബൈക്കിൽ പിന്തുടർന്ന മൂവർ സംഘം ഇരുന്നൂറേക്കറിൽ വെച്ച് കാർ തടഞ്ഞു. ബോണറ്റിൽ അടിച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.അനീഷിൻ്റെ കയ്യിൽ 12 തുന്നിക്കെട്ടലുകൾ ഉണ്ട് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംഭവത്തിൽ അത്തി കുഴിയിൽ സന്തോഷ്, ലൈജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച ബൈക്കും പിടികൂടി. സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. അക്രമികളിൽ ഒരാൾ മറ്റൊരു കേസിൽ മുന്‍പ് പിടിയിലായിരുന്നു. കേസിനു പിന്നില്‍ അനീഷാണെന്ന് ആരോപിച്ചാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow