യൂത്ത് കോൺഗ്രസ് കഞ്ഞിക്കുഴി മണ്ഡലം ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു; കഞ്ഞിക്കുഴി മണ്ഡലത്തിൽ നിന്നുള്ള കെഎസ് യു ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും നൽകി

Mar 5, 2024 - 06:50
 0
യൂത്ത് കോൺഗ്രസ് കഞ്ഞിക്കുഴി മണ്ഡലം ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു; കഞ്ഞിക്കുഴി മണ്ഡലത്തിൽ നിന്നുള്ള കെഎസ് യു ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും നൽകി
This is the title of the web page

യൂത്ത് കോൺഗ്രസ് കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റ് ആയി ജോയൽ സെബാസ്റ്റ്യനും സഹ പ്രവർത്തകരും ചുമതല ഏറ്റെടുത്തു. ചടങ്ങിൽ കഞ്ഞിക്കുഴി മണ്ഡലത്തിൽ നിന്നുള്ള കെഎസ് യു ജില്ലാ ഭാരവാഹികളായ അജു റോബർട്ടിനും, നവീൻ സെബാസ്റ്റ്യനും, കെ എസ് യു എറണാകുളം നിയോജക മണ്ഡലം പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട അമൽടോമിക്ക് സ്വീകരണവും നൽകി.

മുൻ ഡിസിസി പ്രസിഡൻ്റ് ജോയിതോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എം എ അൻസാരി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സോയിമോൻസണ്ണി, ഡിസിസി ജനറൽ സെക്രട്ടറി ആഗസ്തി അഴകത്ത് , എംഡി അർജുനൻ, ഇടുക്കി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് അനീഷ് നെല്ലികുന്നേൽ , പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മഹേഷ് മോഹനൻ, മണ്ഡലം പ്രസിഡന്റ് ജോബി ചാലിൽ പി ഡി ശോശാമ്മ, പി കെ മോഹൻദാസ്, ബിനോയിവർക്കി, ജയൻ വട്ടശ്ശേരി, അപ്പുകുട്ടൻമാടവന ,രാജേശ്വരി രാജൻ , മാത്യു തായങ്കിരി, ജോർജ് ജോസഫ്, അനിറ്റ് ജോഷി ഉൾപ്പടെ നിരവധി ആളുകൾ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow