വണ്ടിപ്പെരിയാർ 62-ാം മൈലിനു സമീപം വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ അജ്ഞാത വാഹനം ഇടിച്ച് അപകടം

Feb 28, 2024 - 10:14
 0
വണ്ടിപ്പെരിയാർ 62-ാം മൈലിനു സമീപം വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ അജ്ഞാത വാഹനം ഇടിച്ച് അപകടം
This is the title of the web page

വണ്ടിപ്പെരിയാർ 62-ാം മൈലിനു സമീപം വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ അജ്ഞാത വാഹനം ഇടിച്ച് അപകടം. വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.വണ്ടിപ്പെരിയാർ 62-ാം മൈൽ പോളിടെക്നിക് കോളേജിന് സമീപം ആലുങ്കൽ വീട്ടിൽ ബൈജു എന്നയാളുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന കാറിലാണ് അജ്ഞാത വാഹനം ഇടിച്ച് അപകടം ഉണ്ടായത്.

 രാത്രി ഒന്നരയോട് കൂടിയായിരുന്നു സംഭവം. ഇടിയുടെ വലിയ ശബ്ദം കേട്ട്, ഉറങ്ങിക്കിടന്നിരുന്ന ബൈജുവും വീട്ടുകാരും റോഡിൽ ഇറങ്ങി നോക്കുമ്പോഴേക്കും ഇടിച്ച വാഹനം കടന്നുകളഞ്ഞിരുന്നു.വണ്ടിപ്പെരിയാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം നിർത്തി ഇട്ടിരുന്ന വാഹനത്തിൽ ഇടിച്ചതാകാനാണ് സാധ്യത എന്നാണ് പ്രാഥമിക നിഗമനം.വണ്ടിപ്പെരിയാർ പോലീസ് അജ്ഞാത വാഹനത്തിനായുള്ള തിരച്ചിൽ ഊർജ്ജതമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow