മൂന്നാറില്‍ കാട്ടാന ആക്രമണം; യുവാവ് മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

Feb 27, 2024 - 04:47
 0
മൂന്നാറില്‍ കാട്ടാന ആക്രമണം; യുവാവ് മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
This is the title of the web page

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാർ (മണി,45) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 10-ന് ആണ് സംഭവം.കന്നിമല തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു സുരേഷ് കുമാർ. ജോലി കഴിഞ്ഞ് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.സുരേഷാണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയിൽ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേഷ് മരിച്ചിരുന്നു.പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. ഇവരെ മൂന്നാറിലെ ആശുപത്രിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റയാന്റെ ആക്രമണം ആണെന്നാണ് ലഭിക്കുന്ന വിവരം. ഏത് ആനയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow