വണ്ടിപ്പെരിയാറിൽ പെരിയാർ ഫെസ്റ്റിന് തുടക്കമായി

Feb 26, 2024 - 12:05
 0
വണ്ടിപ്പെരിയാറിൽ  പെരിയാർ ഫെസ്റ്റിന് തുടക്കമായി
This is the title of the web page

ഇടുക്കി വണ്ടിപ്പെരിയാറിൽ പെരിയാർ ഫെസ്റ്റിന് തുടക്കമായി. അമ്യൂസ്മെൻ്റ് പാർക്ക്,ഫുഡ് ഫെസ്റ്റിവൽ,അക്വാ പെറ്റ് ഷോ, വിവിധ ഇനം വിപണന മേളകൾ, കലാസന്ധ്യ എന്നിവയാണ് പെരിയാർ ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. 

പീരുമേട് തോട്ടംമേഖലയിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ സായാഹ്നങ്ങളെ ആനന്ദകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ പെരിയാർ ഫെസ്റ്റിന് തുടക്കമായത് . വിവിധ ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക സംഘടനാ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പീരുമേട് MLA വാഴൂർ സോമൻ പെരിയാർ ഫെസ്റ്റിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. 30 രൂപ നിരക്കിൽ പ്രവേശന പാസ് എടുത്ത് ഫെസ്റ്റ് നഗരിയിലേക്ക് പ്രവേശിക്കുന്ന സന്ദർശകരെ ആദ്യം സ്വീകരിക്കുന്നത് അക്വാ ഷോയാണ്. തുടർന്ന് പെറ്റ് ഷോ . 60 ഇനം പക്ഷികളുടെ പ്രദർശനത്തിൽ പെറ്റുകൾക്കൊപ്പം സെൽഫി കോർണറും ഒരുക്കിയിട്ടുണ്ട് . തുടർന്ന് 40 ഓളം സ്റ്റാളുകളിലായി ഒരുക്കിയിരിക്കുന്ന വിപണന മേളയിലേക്ക് പ്രവേശിക്കാം . ഫർണ്ണീച്ചറുകൾ തെറാപ്പി മിഷനുകൾ ഫുഡ് വെയറുകൾ വിവിധ ഇനം പച്ചക്കറി വിത്തുകൾ രുചിഭേദങ്ങൾ ഒരുക്കുന്ന ഫുഡ് കോർട്ട്, അലങ്കാര ആഭരണ സ്റ്റാളുകൾ എന്നിവ വിപണനമേളയിൽ ദർശിക്കാം. മരണക്കിണറും ആകാശ ഊഞ്ഞാലും എല്ലാമുള്ള അമ്യൂസ്മെൻ്റ് പാർക്ക് കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിക്കുന്നു.വിവിധ ഗെയിം ഷോകളും ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു. വിവിധ ദിവസങ്ങളിലായി സ്റ്റേജ് ഷോകളും അരങ്ങേറും. മാർച്ച് 10 വരെയാണ് വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ പെരിയാർ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow