അയൽപക്കത്തെ നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല; നായയെ പാറയിലടിച്ച് കൊന്ന് ക്രൂരത, നെടുങ്കണ്ടം സന്യാസിയോട സ്വദേശിക്കെതിരെ കേസ്
അയൽവീട്ടിലെ നായ കുരച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ യുവാവ് നായയെ പാറയിൽ അടിച്ചു കൊന്നു. ഇടുക്കി നെടുങ്കണ്ടം സന്യാസിയോടയിലാണ് സംഭവം. ബന്ധുകൂടിയായ അയൽവാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ സംഭവത്തിലേക്ക് എത്തിച്ചത്. സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പമെട്ട് പൊലീസ് കേസെടുത്തു.



