അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം: ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി സമരം നടത്തുന്നു
ഇടുക്കി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമരംആരംഭിച്ചു. മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള ഹോസ്റ്റലുകൾ പൂർത്തിയാക്കിയില്ല, ലാബ് സൗകര്യങ്ങൾ പൂർണ്ണ സജ്ജമായില്ല , കോളേജ് അങ്കണത്തിലെ റോഡുകൾ നിർമ്മിച്ചിട്ടില്ല തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്.തുടർന്ന് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിൻ്റെ ഓഫീസ് ബ്ലോക്ക് ഉപരോധിച്ചു. സമരത്തിന് നോട്ടീസ് നൽകിയിട്ടും അധികൃതർ അവഗണിച്ചു എന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.ജീവനക്കാരെ ഓഫീസിന് മുൻപിൽ വിദ്യാർത്ഥികൾ തടഞ്ഞു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

