കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്‌നി പ്രചാരണ ജാഥക്ക് കട്ടപ്പനയിൽ ഉജ്ജ്വല സ്വീകരണം

Feb 22, 2024 - 01:14
 0
കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്‌നി പ്രചാരണ ജാഥക്ക് കട്ടപ്പനയിൽ ഉജ്ജ്വല സ്വീകരണം
This is the title of the web page

കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്‌നി പ്രചാരണ ജാഥ ഇടുക്കിയിൽ തൊടുപുഴ, അടിമാലി, കട്ടപ്പന എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. തൊടുപുഴയിലായിരുന്നു ആദ്യ സ്വീകരണം. യാത്രയുടെ ഭാഗമായി അടിമാലിയില്‍ ജനകീയ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. സ്വീകരണ യോഗത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിൽ വാദ്യമേളങ്ങളും, പരമ്പരാഗത കലാരൂപങ്ങളും അണി നിരന്നു. കട്ടപ്പനയിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ ഇ എം ആഗസ്തി കൺവീനർ ജോയി വെട്ടിക്കുഴി എന്നിവർ ചേർന്ന് കെ പി സി സി പ്രസിഡൻ്റിനെയും പ്രതിപക്ഷ നേതാവിനേയും സ്വീകരിച്ചു. എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്,ഡി സി സി പ്രസിഡന്റ് സി പി മാത്യു,ജെബി മേത്തർ എം.പി,മാത്യു കുഴല്‍നാടന്‍ എം എല്‍ എ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow