നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആർഎസ്പി ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി എം എസ് ഷാജിയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചയാണ് ഷാജി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിലെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.