പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ അഡ്വ. ജോയ്സ് ജോർജ് എൽ.ഡി.എഫ് സ്ഥാനാർഥി ; പ്രഖ്യാപനം അടുത്ത ദിവസം

Feb 20, 2024 - 10:10
 0
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ അഡ്വ. ജോയ്സ് ജോർജ് എൽ.ഡി.എഫ് സ്ഥാനാർഥി ; പ്രഖ്യാപനം അടുത്ത ദിവസം
This is the title of the web page

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായി മുൻ എം.പി. അഡ്വ. ജോയ്സ് ജോർജിനെ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. അദ്ദേഹത്തിന്റെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ശുപാർശ ചെയ്തിരിക്കുന്നത്.2014-ലെ തിരഞ്ഞെടുപ്പിൽ സി.പി.എം. പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം വിജയിച്ചിരുന്നു. അന്ന് കത്തിനിന്ന ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്ക് എതിരായ പ്രതിഷേധങ്ങളിൽ ഹൈറേഞ്ച് സംരക്ഷണസമിതിക്കൊപ്പംനിന്ന ജോയ്സ് ജോർജ് സ്ഥാനാർഥിത്വത്തിലേക്ക് വരുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാൽ, 2019-ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസിന്റെ ഡീൻ കുര്യാക്കോസിനായിരുന്നു വിജയം. 2014-ൽ അദ്ദേഹത്തിന്റെ എതിരാളിയായിരുന്നു ഡീൻ.ജോയിസ് ജോർജിനെ സ്ഥാനാർഥിയാക്കിയാൽ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.അതേസമയം, ജോയ്സ് ജോർജിനെ സ്ഥാനാർഥിയായി ശുപാർശ ചെയ്തവിവരം സി.പി.എം. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച ചേരുന്ന സി പി എം സംസ്ഥാന കമ്മറ്റിക്ക് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow