രാജാക്കാട് രാജകുമാരി മേഖലയിൽ ഇരുചക്ര വാഹന മോഷണം പതിവാകുന്നു. ഒന്നര മാസത്തിനുള്ളിൽ മോഷണം പോയത് മൂന്ന് വാഹനങ്ങൾ
ഇരുചക്ര വാഹന മോഷ്ടാക്കളുടെ ശല്യത്താൽ പൊറുതി മുട്ടുകയാണ് രാജാക്കാട് രാജകുമാരി മേഖലയിലെ ജനങ്ങൾ . കഴിഞ്ഞ ദിവസമാണ് വീട്ടുമുറ്റത്തിരുന്ന ഇരുചക്ര വാഹനം മോഷ്ടിക്കപെട്ടത്. എൻ ആർ സിറ്റി സ്വദേശി ചാലിൽ വീട്ടിൽ ജോമോൻ ജോസഫിൻ്റെ KL 69C 0281 എന്ന നമ്പറിലുള്ള പ്ലാറ്റിനം ബൈക്കാണ് മോഷണം പോയത്. പുലർച്ചെ 2 മണിക്ക് ശേഷമാണ് മോഷണം നടന്നിട്ടുള്ളത്. സ്കൂളിന് സമീപത്തെ സിസിടിസി ക്യാമറയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തതയില്ല. ഇതേ ദിവസം തന്നെ മാങ്ങാതൊട്ടി പുത്തൻചിറയിൽ അനൂപിൻ്റെയും പൾസർ ബൈക്ക് മോഷ്ടിക്കാൻ ശ്രമം നടന്നിരുന്നു.
വാഹനത്തിൻ്റെ മുൻഭാഗം തകർത്ത് വാഹനം സ്റ്റാർട്ടാക്കി കടത്താൻ ശ്രമിച്ചെങ്കിലും ഇന്ധനമില്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നു കളഞ്ഞു.മേഖലകളിൽ മോഷണ ശ്രമങ്ങളും സാമൂഹൃദ്രോഹ പ്രവർത്തനങ്ങളും വ്യാപകമാകുകയാണ്. ബൈക്ക് മോഷണം സംബന്ധിച്ച് ജോമോൻ രാജാക്കാട് പോലീസിൽ പരാതി നൽകി.രാത്രികാലങ്ങളിൽ നൈറ്റ് പെട്രോളിംഗ് നടത്തുന്ന കാര്യത്തിൽ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.