കോൺഗ്രസ് നേതാവായിരുന്ന പി.റ്റി.തോമസിൻ്റെയും മാധ്യമ പ്രവർത്തകനായിരുന്ന യു. എച്ച്. സിദ്ധിഖിൻ്റെയും പേരിൽ വണ്ടിപ്പെരിയാർ കറുപ്പ്പാലത്ത് കോൺഗ്രസ് പ്രവർത്തകർ നിർമിച്ച വഴിയോര വിശ്രമ കേന്ദ്രം അടിച്ച് തകർത്തു
കോൺഗ്രസ് നേതാവായിരുന്ന പി.റ്റി.തോമസിൻ്റെയും മാധ്യമ പ്രവർത്തകനായിരുന്ന യു. എച്ച്. സിദ്ധിഖിൻ്റെയും പേരിൽ വണ്ടിപ്പെരിയാർ കറുപ്പ്പാലത്ത് കോൺഗ്രസ് പ്രവർത്തകർ നിർമിച്ച വഴിയോര വിശ്രമ കേന്ദ്രം അടിച്ച് തകർത്തു.സി.പി.എം പഞ്ചായത്തംഗത്തിൻ്റെ നേതൃത്വത്തിലാണ് വിശ്രമ കേന്ദ്രം തകർത്തതെന്ന് കോൺഗ്രസ് ആരോപിച്ചു.അഞ്ച് മാസമായി പെൻഷൻ ലഭിച്ചില്ലന്ന കാരണത്താൽ ബുധനാഴ്ച്ച വൈകിട്ട് പൊന്നമ്മ എന്ന 90 വയസുകാരി റോഡിൽ കസേരയിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നു. ഇത് മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും മറ്റും ഇത് വാർത്തയായിരുന്നു. സമരത്തിൻ്റെ പിന്നിൽ കോൺഗ്രസ് പ്രവർത്ത കരാണെന്ന് ആരോപിച്ചാണ് വിശ്രമ കേന്ദ്രം തകർത്തതെന്ന് DCC ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് ആരോപിച്ചു.സമരം നടത്തിയ പൊന്നമ്മയുടെ വീടിനടുത്താണ് വിശ്രമ കാത്തിരിപ്പ് കേന്ദ്രം സ്ഥിതി ചെയ്തിരുന്നത്. വാളാർഡി മണ്ഡലം പ്രസിഡൻ്റ് ബാബു ആൻ്റപ്പൻ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകിയി.