വ്യാപാരികൾ വോട്ട് ബാങ്കായി മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് അബ്ദുൾ ഹമീദ്

Feb 7, 2024 - 20:40
 0
വ്യാപാരികൾ വോട്ട് ബാങ്കായി മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് അബ്ദുൾ ഹമീദ്
This is the title of the web page

വ്യാപാരികൾ വോട്ട് ബാങ്കായി മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡൻ്റെ അബ്ദുൾ ഹമീദ്.വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിക്കുന്ന വ്യാപാര സംരക്ഷണ യാത്രയുടെ കട്ടപ്പനയിലെ സ്വീകരണ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരികളുടെ ആവശ്യമറിഞ്ഞ് പ്രവർത്തിക്കാൻ തയ്യാറാവുന്നവരെ വിജയിപ്പിക്കണം.ഇടുക്കി ജില്ലയിലെ ഭൂപ്രശ്നത്തിന് എതിരെയുള്ള സമരത്തിന് ഏകോപന സമിതി പൂർണ്ണ പിന്തുണ നൽകും.യാത്ര ആരംഭിച്ച് പകുതിയായപ്പോൾ കേരള സർക്കാർ 5 ആവശ്യം അംഗീകരിച്ചുവെന്നു അബ്ദുൾ ഹമീദ് പറഞ്ഞു.കട്ടപ്പനയിലെത്തിയ വ്യാപാര സംരക്ഷണ യാത്രയെ വെള്ളയാംകുടിയിൽ നിന്നും സ്വീകരിച്ചു. ജാഥക്യാപ്റ്റനെ തുറന്ന ജീപ്പിൽ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കട്ടപ്പനയിലെ സ്വീകരണ വേദിയിലെത്തിച്ചത്.  13 ന് നടക്കുന്ന സമരത്തിന് മുന്നോടിയായാണ് ജാഥ സംഘടിപ്പിച്ചത്. മിനി സ്റ്റേഡിയത്തിലാണ് സ്വീകരണ യോഗം സംഘടിപ്പിച്ചത്. വ്യാപാരി വ്യവസായി ഏകോപ സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന സംരക്ഷണ യാത്ര കാസർകോഡ് മുതൽ തിരുവനന്തപുരം വരെയാണ് നടക്കുന്നത്. കട്ടപ്പനയിൽ നടന്ന സ്വീകരണ യോഗത്തിൽ എം.കെ.തോമസ് അധ്യക്ഷനായിരുന്നു. എജെ റിയാസ് മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് സണ്ണി പൈമ്പള്ളിൽ, ദേവസ്യ മേച്ചേരിൽ, എസ് ദേവരാജൻ , ബാബു കോട്ടയിൽ,സലിം രാമനാട്ടുകര, കെ പി ഹസൻ,പി കെ മാണി ,കെ. ആർ വിനോദ് എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow