ചരിത്രമുറങ്ങുന്ന വെള്ളിലാംകണ്ടം മണ്‍പാലം വിസ്മൃതിയിലേക്ക്

Feb 7, 2024 - 09:15
 0
ചരിത്രമുറങ്ങുന്ന വെള്ളിലാംകണ്ടം മണ്‍പാലം വിസ്മൃതിയിലേക്ക്
This is the title of the web page

ചരിത്രമുറങ്ങുന്ന വെള്ളിലാംകണ്ടം മണ്‍പാലം വിസ്മൃതിയിലേക്ക്. ഇടുക്കി പദ്ധതിക്ക് വേണ്ടി അയ്യപ്പന്‍ കോവിലില്‍ കുടിയിറക്ക് ഉണ്ടായപ്പോഴാണ് വെള്ളിലാംകണ്ടത്ത് കുഴല്‍പ്പാലം നിര്‍മിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ, മണ്ണ് കൊണ്ടുള്ള കുഴല്‍പ്പാലമാണിത്.ചരിത്ര പ്രാധാന്യമുള്ള വെള്ളിലാം കണ്ടം മണ്‍പാലമാണ് മലയോര ഹൈവെയുടെ ഭാഗമായി കല്ല് കെട്ടി കൽപ്പാലമാക്കി മാറ്റുന്നത്.ഇടുക്കി ഡാമിന്റെ പ്രായമാണ് വെള്ളിലാംകണ്ടം പാലത്തിന്. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പാലം അന്ന് പൂര്‍ത്തിയാക്കിയത്. കല്ലും മരവും ഉപയോഗിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. റോഡ് തുറന്ന് കൊടുക്കുന്നതിന് മുന്‍പ് പാലം നിര്‍മിച്ച എഞ്ചിനീയര്‍ പാലത്തില്‍ നിന്നും മണ്ണൊലിച്ച് പോകുന്ന സാഹചര്യം ഉണ്ടാവരുതെന്ന കര്‍ശന നിര്‍ദേശം പൊതുമരാമത്ത് വകുപ്പിന് നല്‍കിയിരുന്നു. പാലത്തിന്റ ഇരുവശത്തും ചെറിയ ചെടികള്‍ വച്ച് പൂന്തോട്ടമാക്കണമെന്നും പാലം സംരക്ഷിക്കാന്‍ ജീവനക്കാരെ നിയമിക്കണമെന്നും നിർദേശിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആദ്യ കാലങ്ങളില്‍ പാലം സംരക്ഷിക്കാന്‍ ജീവനക്കാരും ഉണ്ടായിരുന്നു. പില്‍ക്കാലത്ത് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ജീവനക്കാരെ പിന്‍വലിച്ചു. ഇതോടെ നാഥനില്ലാത്ത അവസ്ഥയിലായി കുഴല്‍പ്പാലം. ചിലര്‍ പാലത്തിന്റെ ഇരുവശങ്ങളിലും പാഴ്മരങ്ങള്‍ മണ്ണിളക്കി കുഴിച്ചുവച്ചു. മരങ്ങള്‍ തഴച്ച് വളരുകയും ചെയ്തു. മരത്തിന്റ വേരുകള്‍ കാരണം മണ്‍പാലത്തിലെ മണ്ണിളകുകയും മഴയില്‍ ഒലിച്ച് പോവുകയും ചെയ്തു. ഇതോടെ പാലം ദുര്‍ബലമാവുകയായിരുന്നു.പാലത്തിലെ കുഴലിന്റെ ഇരുവശങ്ങളിലും മണ്ണൊലിച്ച് പോയ അവസ്ഥയിലുമായിരുന്നു.പി എസ് സിയുടെ ചോദ്യാവലിയിൽ പോലും ഇടം പിടിച്ച പാലമാണ് ഓർമ്മയാവുന്നത്. ഏഷ്യാവൻ കരയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ പാലമായിരുന്നു. നടുവിൽ കുഴലിട്ട് ചുറ്റും മണ്ണിട്ട് നിർമ്മിച്ചതാണീ പാലം. പദ്ധതി കാലത്ത് കനേഡിയൻ കമ്പനി ബുൾഡോസർ കൊണ്ട് വന്നാണ് മണ്ണ് നിറച്ചത്. അതിനാൽ ബുൾഡോസർ പാലമെന്നും അറിയപ്പെട്ടിരുന്നു. ചതുപ്പായിരുന്ന പ്രദേശത്ത് ആലപ്പുഴയിൽ നിന്നും ടൺ കണക്കിന് ചിരട്ടയും മരത്തടിയുമിട്ടാണ് നീരൊഴുക്ക് പിടിച്ച് നിർത്തിയത്. ചരിത്രത്തിൻ ഭാഗമായിരുന്ന പാലം ചരിത്രത്തിന് വഴിമാറുകയാണ്.മലയോര ഹൈവെയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പാലം അതേപടി നിലനിർത്തി ഇരുവശത്തും കല്ലുകൾ കെട്ടി സംരക്ഷിച്ചാണ് വികസനം നടത്തുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടായി ഹൈറേഞ്ചിൻ്റെ അഭിമാനമായ മൺപാലം ഇനി കല്ലുപാലമായി മാറുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow