പീരുമേട്ടിലെ വന്യമൃഗശല്യത്തിന് പരിഹാരം; പ്ലാക്കത്തടം മേഖലയിൽ പത്ത് കിലോമീറ്റർ ദൂരം തൂക്ക് വേലി സ്ഥാപിക്കുമെന്ന് കോട്ടയം ഡി.എഫ്.ഒ

Jan 30, 2024 - 17:10
 0
പീരുമേട്ടിലെ വന്യമൃഗശല്യത്തിന് പരിഹാരം; പ്ലാക്കത്തടം മേഖലയിൽ പത്ത് കിലോമീറ്റർ ദൂരം തൂക്ക് വേലി സ്ഥാപിക്കുമെന്ന്  കോട്ടയം ഡി.എഫ്.ഒ
This is the title of the web page

വന്യമൃഗശല്യത്താൽ വലയുന്ന പീരുമേട് നിവാസികൾക്ക് ആശ്വാസമായി പീരുമേട് പ്ലാക്കത്തടം മേഖലയിൽ പത്ത് കിലോമീറ്റർ ദൂരം തൂക്ക് വേലി സ്ഥാപിക്കാൻ ഒരു കോടി പതിനാല് ലക്ഷം രൂപ നബാർഡ് അനുവദിച്ചതായി കോട്ടയം ഡി.എഫ്.ഒ, എസ് രാജേഷ് അറിയിച്ചു . കൂടാതെ മതമ്പ,കണയങ്കവയൽ മേഖലയിൽ 16 കിലോമീറ്റർ ദൂരം വേലി നിർമിക്കാൻ നബാർഡ് തുക വകയിരുത്തിയിട്ടുണ്ടെന്നും, പെരുവന്താനം പഞ്ചായത്ത് കൃഷി വകുപ്പുമായി ചേർന്ന് ആറര കിലോമീറ്റർ ദൂരം സൗരോർജ്ജവേലി സ്ഥാപിക്കുന്നതോടൊപ്പം അവ സംരക്ഷിക്കാൻ വനം വകുപ്പും, പഞ്ചായത്തും തദ്ദേശ വാസികളുമായി ചേർന്ന് സംയുക്ത സമിതി ഉണ്ടാക്കുമെന്നും ഡി.എഫ് ഒ അറിയിച്ചു. വന്യമൃഗശല്യത്താൽ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശവാസികളുടെയും ഉദ്ദ്യോഗസ്ഥരുടെയും യോഗം കഴിഞ്ഞ ദിവസം പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് വിളിച്ചു ചേർത്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ഇക്കാര്യം അറിയിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow