മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം നേടിയ സോന ബിജുവിന് കൊച്ചുതോവാള പൗരാവലിയുടെ അനുമോദനം

ചങ്ങനാശ്ശേരി എസ് ബി കോളേജിലെ വിദ്യാർത്ഥിനിയായ കട്ടപ്പന കൊച്ചുതോവാള സ്വദേശിനി സോന ബിജുവാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരത്തിന് അർഹയായത് . ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ നിന്നും ബി.എസ്സിക്ക് ഉന്നത വിജയം കരസ്ഥമാക്കിയതിനാണ് അവാർഡ് ലഭിച്ചത്. 100000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കട്ടപ്പന കൊച്ചുതോവാള പൗരാവലിയുടെ നേതൃത്വത്തിൽ സോനാ ബിജുവിനെ അനുമോദിച്ചു. ബ്രദർസ് ലൈബ്രറി ഹാളിൽ നടന്ന പരിപാടി കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. എംബിബിഎസ്, എൻജിനീയറിങ്, ഡിഗ്രി ,പിജി തുടങ്ങിയ മേഖലകളിൽ ഉന്നത മാർക്കോട് കൂടി വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന പുരസ്കാരമാണ് വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം . കേരളത്തിൽനിന്ന് ആകെ ആയിരം വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ലഭിച്ചത്. ഇതിൽ ഒരാളായി മാറി നാടിനു അഭിമാനമായി മാറിയിരിക്കുകയാണ് സോന. സ്വീകരണ യോഗത്തിൽ വെച്ച് കട്ടപ്പന നഗരസഭയുടെ പ്രത്യേക ഉപഹാരം നൽകി സോനയെ അനുമോദിച്ചു .യോഗത്തിൽ നഗരസഭ കൗൺസിലർ സിബി പാറപ്പായി യോഗത്തിൽ അധ്യക്ഷത വഹിച്ചു . കൊച്ചു തോവാളപള്ളി വികാരി ഫാദർ ജോസ് വലിയകുന്നത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. കട്ടപ്പന പഞ്ചായത്ത് മുൻ പ്രസിഡന്റ് പിസി മാത്യു , നഗര സഭ കൗൺസിലർമാരായ ബീന ടോമി, സുധർമ്മ മോഹനൻ , എം വി വർക്കി, ജിതിൻ ജോയി തുടങ്ങിയവർ നേതൃത്വം നൽകി.