അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വൈദ്യുതി പോസ്റ്റ് ഇടുന്നതുമായി തർക്കം;റോഡ് വികസനവുമായി ബന്ധപ്പെട്ട് കടകൾ പൊളിച്ച് നീക്കിയ ഭാഗത്ത് പോസ്റ്റ് സ്ഥാപിക്കുന്നതിനെ എതിർത്ത് നാട്ടുകാർ

മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നത്. ടൗൺ വികസനവുമായി ബന്ധപ്പെട്ട് കടകൾ പൊളിച്ച നീക്കിയ ഭാഗത്ത് ഇന്നലെ പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇന്ന് പോസ്റ്റിന് സ്റ്റേ വലിക്കാൻ ആരംഭിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരുകയും സ്റ്റേ സ്ഥാപിക്കുന്നത് തടയുകയും ചെയ്തു. ഇത് വാക്ക് തർക്കത്തിലും എത്തി. കട്ടപ്പന കുട്ടിക്കാനം റോഡിനും മാട്ടുക്കട്ട ആനക്കുഴി റോഡിനും ഇടയിൽ തടസമായി നിന്നിരുന്ന കടകൾ പഞ്ചായത്തും നാട്ടുകാരും ചേർന്ന് പൊളിച്ച് നീക്കിയത് വളരെ ഏറെ ക്ലേശം സഹിച്ചാണ്. കടകൾ പൊളിച്ച് നീക്കിയതോടെ ടൗണിൽ സൗകര്യം വർദ്ധിക്കുകയും ചെയ്തു. എന്നാൽ ഇവിടെ പോസ്റ്റ് സ്ഥാപിച്ചാൽ ടൗണിൻ്റെ വികസനത്തിന് തടസമാകും. അതിനാലാണ് നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയത്. എന്നാൽ ധിക്കാരപരമായി വൈദ്യുതി വകുപ്പ് ജീവനക്കാർ ഇടപെട്ടതോടെ നാട്ടുകാർ രോഷകുലരായി. ഉടൻ തന്നെ പഞ്ചായത്ത പ്രസിഡൻ്റും ഭരണ സമിതിയംഗങ്ങളും സ്ഥലത്തെത്തുകയും പ്രശ്നം രമ്യമായി പരഹരിക്കുകയുമായിരുന്നു.പോസ്റ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ആരുമായി ആലോചിക്കാതെ ഏകപക്ഷീയമായാണ് ഉദ്യോഗസ്ഥർ കണക്കെടുത്തത്. അത് പ്രകാരമാണ് പോസ്റ്റ് മാറ്റുന്നത്. ഉപ്പതറയിലെ വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള പ്രവർത്തനം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു. ഉപ്പുതറ പോലീസും പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും എത്തിയതിനാലാണ് സംഘർഷം ഒഴിവായത്.