മുനിയറ ഗവൺമെൻറ് ഹൈസ്കൂൾ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

Jan 29, 2024 - 16:31
 0
മുനിയറ ഗവൺമെൻറ് ഹൈസ്കൂൾ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
This is the title of the web page

സുവർണജൂബിലി ആഘോഷങ്ങളുടെയും സയൻസ് ലാബിൻ്റെയും ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി സുവർണജൂബിലി ആഘോഷങ്ങളുടെയും കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  രമ്യ റെനീഷ് സയൻസ് ലാബിൻ്റെയും ഉദ്ഘാടനം നടത്തി. ജൂബിലി ആഘോഷ വിളംബരജാഥ യോടെയാണ് പരിപാടികൾ ആരംഭിച്ചത്. മുനിയറ ടൗണിലേക്ക് നടത്തിയ ജൂബിലി ആഘോഷ വിളംബര ജാഥയിൽ നാട്ടുകാരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. ജോസ്ലിൻ പി ജോസ് ആമുഖ പ്രസംഗവും ലേഖ കെ.സി റിപ്പോർട്ട് അവതരണവും നടത്തി. പിടിഎ പ്രസിഡണ്ട് ജിജോ സി എമ്മിൻ്റെ അധ്യക്ഷത വഹിച്ചു. ആൻറണി മുനിയറ മുഖ്യപ്രഭാഷണം നടത്തി. കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി മൽക്ക സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സനില രാജേന്ദ്രൻ, കൊന്നത്തടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അച്ചാമ്മ ജോയി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു സാൻ്റി,ജോബി കുന്നേക്കാട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് ഷിജു എം.ജെ, സെക്രട്ടറി അജയൻ തിങ്കൾക്കാട്കുടി ഊരുമൂപ്പൻ കെ എം മണി അജയൻ, എം പി ടി എ പ്രസിഡണ്ട് ബിജിത അനീഷ് ,കെ എം മുരളി, തങ്കമ്മ മാധവൻ, സ്റ്റാഫ് സെക്രട്ടറി ജയേഷ്സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓരോ മാസവും വ്യത്യസ്തങ്ങളായ പരിപാടികൾ നടത്താൻ ആഘോഷ കമ്മിറ്റി തീരുമാനിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow