കട്ടപ്പന താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണനക്കെതിരായും, ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും സായാഹ്ന ധർണ്ണയും നടത്തി. ധർണ്ണ സമരം യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

Mar 14, 2026 - 09:55
Mar 14, 2026 - 09:57
 0
കട്ടപ്പന താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണനക്കെതിരായും, ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധമാർച്ചും സായാഹ്ന ധർണ്ണയും നടത്തി. ധർണ്ണ സമരം  യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
This is the title of the web page

ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന കട്ടപ്പന താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണനക്കെതിരായും, ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധമാർച്ചും സായാഹ്ന ധർണ്ണയും നടത്തി. ഇരുപതേക്കറിൽ നടന്ന ധർണ്ണ യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉൽഘാടനം ചെയ്തു.ഇടതുഭരണത്തിൽ കേരളത്തിലെ ആരോഗ്യമേഖല തകരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് താലൂക്ക് ആശുപത്രിയുടെ ഇന്നത്തെ അവസ്‌ഥയെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രിക്ക്‌ ആവശ്യമായ എല്ലാവിധ ഭൗതിക സൗകര്യങ്ങളും കട്ടപ്പന നഗരസഭ ഒരുക്കിക്കൊടുത്തിട്ടും ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവുകൾ നികത്താൻ ഗവണ്മെന്റ് തയാറാവുന്നില്ല. പതിനഞ്ച് ഡോക്ടർമാർ വേണ്ടിടത്ത് അഞ്ച് ഡോക്ടർമാർ മാത്രമാണ് ആശുപത്രിയിൽ ഉള്ളത്.മലയോര മേഖലയിലെ പാവപ്പെട്ട രോഗികൾ മണിക്കൂറുകളോളം ക്യുവിൽ നിന്നിട്ടും ചികിത്സ ലഭിക്കാതെ മടങ്ങുന്ന സാഹചര്യമാമുള്ളത്. ഡോക്ടർമാരുടെ തസ്തികൾ ഒഴിഞ്ഞുകിടക്കുന്നത് മൂലം ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും താളം തെറ്റിയിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അത്യാഹിതവിഭാഗത്തിൽ രാത്രിയിൽ സേവനം ലഭിക്കാത്തത് ജനങ്ങളുടെ ജീവൻവച്ച് പന്തടുന്നതിന് തുല്യമാണ്. ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തി ജനങ്ങളുടെ ആരോഗ്യപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട്‌ സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രാസ്ബ്ലോക്ക് പ്രസിഡണ്ട്‌ തോമസ് മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ്ചെയർപേഴ്സൻ ലീലാമ്മ ബേബി, ബീനാ ടോമി, ഷാജി വെള്ളം മാക്കൽ, കെ റ്റി ജയൻ, പ്രശാന്ത് രാജു, അരുൺകുമാർ കാപ്പുകാട്ടിൽ, സന്തോഷ്‌ ഒലിനാൽ, റുബി വേഴമ്പത്തോട്ടം, സി എം തങ്കച്ചൻ, ബീനാ സിബി, സജിമോൾ ഷാജി, ജോണി വടക്കേക്കര, സണ്ണി കോലോത്ത്, ജെസി ബെന്നി, ലിസി ജോണി, രഞ്ജിനി സജീവ്, രത്നമ്മ സുരേന്ദ്രൻ, ജോയി കളപ്പുര, ബെന്നി അല്ലേഷ്, ബേബി വടയാറ്റ് തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow